കുടുംബശ്രീയിൽ ജില്ല അടിസ്ഥാനത്തിൽ നിയമനങ്ങൾ നടക്കുന്നു; Kerala kudumbashree latest job vacancy
കുടുംബശ്രീ ജില്ല മിഷനുകൾക്ക് കീഴിൽ അക്കൗണ്ടന്റ്, കാൾ സെന്റർ ഏജന്റ് എന്നിവരെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചു. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങളാണ് നടക്കുന്നത്. പ്ലസ് ടു, ഡിഗ്രി, കൂടെ ബന്ധപ്പെട്ട യോഗ്യതയുള്ളവർക്കാണ് അവസരം. അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചുവടെ നൽകുന്നു. (Kerala kudumbashree latest job vacancy)
| Institution | കുടുംബശ്രീ |
| Post | അക്കൗണ്ടന്റ് കാൾ സെന്റർ ഏജന്റ് |
| Job Location | ഇടുക്കി, തിരുവനന്തപുരം |
| Last Date for Application | അക്കൗണ്ടന്റ്- March 18 കാൾ സെന്റർ ഏജന്റ്- March 22 |
- കാള്‍ സെന്റര്‍ / ഡെസ്‌ക് ഏജന്റ്
കുടുംബശ്രീ ജില്ല മിഷന് കീഴില്‍ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററിലേക്കാണ് കാള്‍ സെന്റര്‍ / ഡെസ്‌ക് ഏജന്റ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. തിരുവനന്തപുരം ജില്ല കുടുംബശ്രീ മിഷനിലാണ് നിയമനം നടക്കുക. ഒഴിവുകൾ 1.
യോഗ്യത
- 28 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
- പ്ലസ് ടു യോഗ്യത വേണം.
- DDU- GKY കോഴ്‌സ് കഴിഞ്ഞവരായിരിക്കണം.
ശമ്പളം
ജോലി ലഭിച്ചാല്‍ പ്രതിമാസം 12,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം? How to apply |
താല്‍പര്യമുള്ളവര്‍ അപേക്ഷ ഫോറം പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ ചുവടെ നൽകിയ കുടുംബശ്രീ ജില്ല മിഷൻ വിലാസത്തിൽ സമര്‍പ്പിക്കണം. മാര്‍ച്ച് 22 ആണ് ലാസ്റ്റ് ഡേറ്റ്.
വിലാസം:-
ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍
കുടുംബശ്രീ ജില്ല പഞ്ചായത്ത് ഓഫീസ്
പട്ടം, തിരുവനന്തപുരം- 695004
സംശയങ്ങള്‍ക്ക്: 0471 2447552 എന്ന നമ്പറിൽ പകൽ സമയങ്ങളിൽ ബന്ധപ്പെടുക.
2. അക്കൗണ്ടന്റ്
കുടുംബശ്രീ നെടുങ്കണ്ടം, ബ്ലോക്കിലെ മൈക്രോ എന്‍ര്‍പ്രൈസ് റിപ്പോര്‍ട്ട് സെന്ററിലേക്കാണ് അക്കൗണ്ടന്റിനെ ആവശ്യമുള്ളത്. വിശദ വിവരങ്ങളും അപേക്ഷയും ചുവടെ, ഇൻർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക.
യോഗ്യത
- 18 വയസിനും 35 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
- എംകോം, ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (DCA) യോഗ്യത വേണം.
- ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ആവശ്യമാണ്.
- ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും.
അപേക്ഷിക്കേണ്ട വിധം ?
താൽപര്യമുള്ളവർ വെള്ളക്കടലാസില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ ഫോമിന്റെ കൂടെ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പ്രായം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ചുവടെ നൽകിയ വിലാസത്തിൽ എത്തിക്കണം. മാര്‍ച്ച് 18 ന് മുന്‍പായി നേരിട്ടോ തപാൽ മുഖേനയോ അപേക്ഷയെത്തണം.
വിലാസം:-
ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്‌റ്റേഷന്‍, പൈനാവ്, പിഒ കുയിലിമല, ഇടുക്കി- 685603
read more: കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; IREL kerala apprentice recruitment 2025




