
എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കി കേന്ദ വ്യോമയാന മന്ത്രാലയം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവുമാരെയാണ് നിയമിക്കുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ആകെയുള്ള 309 ഒഴിവുകളിലേക്ക് അപേക്ഷിക്കാനാവും. വിശദ വിവരങ്ങള്‍ ചുവടെ, (AAI ATC Recruitment 2025 Notification)
Company | Airports Authority of India (AAI) |
Post | Junior Executive (Air Traffic Control) |
Notification No | 02/2025/CHQ |
Total Vacancy | 309 |
Job Type | Contract |
Job Location | Airports In India |
Closing date for On-line Applications | 24.05.2025 |
Official Website | https://www.aai.aero/en |
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ | Company Details
വ്യോമയാന രംഗത്തെ രാജ്യത്തെ പരമോന്നത സ്ഥാപനമാണ് മിനിരത്‌ന കമ്പനിയായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. വ്യോമമന്ത്രാലയത്തിന് കീഴിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ന്യൂഡല്‍ഹിയിലാണ് കമ്പനി ആസ്ഥാനം. രാജ്യത്തെ എയര്‍പോര്‍ട്ടുകളുടെ സുരക്ഷ, പരിപാലനം എന്നിവ കമ്പനിയുടെ ദൗത്യമാണ്. Corporate Address: Airports Authority of India, Rajiv Gandhi Bhawan, Safdarjung Airport, New Delhi-110003, Ph : 91-11-24632950
ഓരോ വര്‍ഷവും നിരവധി തൊഴില്‍ റിക്രൂട്ട്‌മെന്റുകളാണ് കമ്പനി നടത്തുന്നത്. ഇത്തവണ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിലേക്കാണ് എക്‌സിക്യൂട്ടീവുമാരെ നിയമിക്കുന്നത്. എഎഐ വെബ്‌സൈറ്റ് മുഖേന നേരിട്ട് നിങ്ങള്‍ക്ക് അപേക്ഷ അയക്കാവുന്നതാണ്.
ശമ്പളം എത്ര? | Salary Details
ജൂനിയര്‍ എക്‌സിക്യൂട്ടീവ് പോസ്റ്റില്‍ 40000 രൂപമുതല്‍ 1,40,000 രൂപ വരെ മാസ ശമ്പളം ലഭിക്കും. അതിന് പുറമെ അലവന്‍സ് തുകയും, മെഡിക്കല്‍-സോഷ്യല്‍ സെക്യൂരിറ്റി അലവന്‍സ്, ഗ്രാറ്റുവിറ്റി, മറ്റ് ആനുകൂല്യങ്ങളും ഉണ്ടാവും.
ഓര്‍മിക്കേണ്ട ദിനങ്ങള്‍ | Important Dates
Opening date for On-line Applications | 25.04.2025 |
Closing date for On-line Applications | 24.05.2025 |
Tentative Date of Computer Based Test | Will be announced on |
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
- Age: 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. (എസ്.സി, എസ്.ടി 32, ഒബിസി-നോണ്‍ ക്രീമിലെയര്‍ 30, ഭിന്നശേഷിക്കാര്‍ 37 വയസ് വരെയും അപേക്ഷിക്കാനാവും.
- Education: ബിഎസ് സി സയന്‍സ് (ഫിസിക്‌സ്& മാത്സ്) വിജയിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും സ്ട്രീമില്‍ എഞ്ചിനീയറിങ് ബിരുദം.
- ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.
- എക്‌സ്പീരിയന്‍സ് ആവശ്യമില്ല. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.
സെലക്ഷന്‍ | Selection Process
അപേക്ഷകര്‍ക്കായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (CBT) നടത്തും. ഇതില്‍ വിജയിക്കുന്നവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ഇവരെ ഡോക്യുമെന്റ് വെരിഫിക്കേഷന്‍/ സൈക്കോളജിക്കല്‍ അസസ്‌മെന്റ്/ ഫിസിക്കല്‍-മെഡിക്കല്‍ ടെസ്റ്റുകള്‍/ വോയ്‌സ് ടെസ്റ്റ് എന്നിവക്ക് വിളിപ്പിക്കും.
ഈ ടെസ്റ്റുകളില്‍ വിജയിക്കുന്നവരെ ഉള്‍പ്പെടുത്തി അന്തിമ മെറിറ്റ് ലിസ്റ്റ് പുറത്തിറക്കും. അതില്‍ നിന്ന് റാങ്കിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉദ്യോഗാര്‍ഥികള്‍ ഇന്ത്യയില്‍ എവിടെയും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.
Don’t Miss: സപ്ലൈക്കോയിൽ പരീക്ഷയില്ലാതെ ജോലി |
Don’t Miss: പ്ലസ്ടുക്കാര്‍ക്ക് ഐഐഎം കോഴിക്കോടില്‍ അറ്റന്‍ഡറാവാം |
പരീക്ഷ സംബന്ധിച്ച വിശദമായ സിലബസ് എഎഐ വെബ്‌സൈറ്റിലുണ്ട്. പരീക്ഷ തീയതി, അഡ്മിറ്റ് കാര്‍ഡ്, സെലക്ഷന്‍ വിവരങ്ങള്‍ എന്നിവ അപേക്ഷകരുടെ ഇമെയിലിലോ, എഎഐ വെബ്‌സൈറ്റിലോ അറിയിക്കുന്നതാണ്.
Application Fee | അപേക്ഷ ഫീ
Category | Fee |
SC, ST, PWD, Female | Nil |
Others | 1000 |
അപേക്ഷിക്കേണ്ട വിധം? How to Apply
അപേക്ഷകള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെ മാത്രമേ സ്വീകരിക്കൂ. അപൂര്‍ണ്ണമായ അപേക്ഷകള്‍ ഉടനടി നിരസിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ശ്രദ്ധയോടെ അപേക്ഷ പൂരിപ്പിക്കാന്‍ ശ്രമിക്കുക. അപേക്ഷ ലിങ്ക് ഏപ്രില്‍ 25 മുതല്‍ വെബ്‌സൈറ്റില്‍ ആക്ടീവ് ആവും.
അവസാന ദിവസങ്ങളില്‍ വെബ്‌സൈറ്റില്‍ തിരക്ക് കൂടാന്‍ സാധ്യതയുള്ളതിനാല്‍ യോഗ്യരായവര്‍ എത്രയും വേഗം അപേക്ഷ നല്‍കണമെന്ന് എഎഐ അറിയിച്ചിട്ടുണ്ട്.
Step:-
- www.aai.aero വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
- ഹോം പേജില്‍ നിന്ന് Recruitment Link തിരഞ്ഞെടുക്കുക.
- അപേക്ഷ പോര്‍ട്ടലില്‍ നിന്ന്
- ‘DIRECT RECRUITMENT OF JUNIOR EXECUTIVES (AIR TRAFFIC CONTROL) IN AIRPORTS AUTHORITY OF INDIA UNDER ADVERTISEMENT No. 02/2025/CHQ’ തിരഞ്ഞെടുക്കുക.
- അപേക്ഷയോടൊപ്പം ഇമെയില്‍ ഐഡി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് നല്‍കുക.
- സബ്മിറ്റ് ബട്ടണ്‍ ക്ലിക് ചെയ്യുന്നതോടെ നിങ്ങള്‍ക്ക് ഫീസ് അടയ്ക്കാനുള്ള വിന്‍ഡോ തുറക്കും.
- ഫീ അടച്ച് അപേക്ഷ പൂര്‍ത്തിയാക്കാം.
- ഓര്‍ക്കുക, അപേക്ഷ ലിങ്ക് ഏപ്രില്‍ ’25’ മുതല്‍ മാത്രമേ ആക്ടീവ് ആവുകയുള്ളു.
- വിശദമായ നോട്ടിഫിക്കേഷന്‍ ചുവടെ പട്ടികയില്‍ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
AAI Air Traffic Control Official Notification Link |
AAI Air Traffic Control Recruitment Advertisement link |
Airport Authority Of India Official Website |
Content Highlight: Airport Authority of India (AAI) latest recruitment for Air Traffic Control (ATC) positions at various airports in India. A total of 309 vacancies are available. Candidates with a degree qualification can apply from April 25 to May 24-2025. Check qualifications, salary, application link, and Official Notification here