കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ സിഎംഡി (സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്), ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജുമാരുടെ റിക്രൂട്ട്‌മെന്റ് നടത്തുന്നു. കേരളത്തിലുടനീളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു വര്‍ഷ കാലാവധിയില്‍ കരാര്‍ നിയമനമാണ് നടക്കുക. 14 ഓളം ഒഴിവുകളിലേക്കായി നടക്കുന്ന റിക്രൂട്ട്‌മെന്റിന് മെയ് 14 വരെ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ ചുവടെ. (CMD Territory Sales In-Charge Job Recruitment 2025)
| Company | സിഎംഡി (സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്) |
| Post | ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് |
| Notification NO | No.CMD/GOG/02/2025 30.04.2025 |
| Total Vacancy | 14 |
| Job Type | Contract |
| Job Location | Across Kerala |
| Mode of Application | Online |
| Last Date For Online Application | 14/05/2025 |
| Official Website | https://cmd.kerala.gov.in/ |
Company details | About CMD
കേരള സര്‍ക്കാരിന് കീഴിലുള്ള ഗവേഷണാധിഷ്ഠിത മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമാണ് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്. 1979 ലാണ് കമ്പനി സ്ഥാപിച്ചത്. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന തലത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റ്, സാമൂഹിക മേഖലയിലെ വികസന ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സേവനം നല്‍കുന്ന ഏജന്‍സിയാണിത്.
കേരള സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലേക്കായി സിഎംഡി റിക്രൂട്ട്‌മെന്റ് നടത്താറുണ്ട്. ഇപ്പോള്‍ ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് പോസ്റ്റിലേക്കാണ് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ഒഴിവുകള്‍ പരിശോധിക്കാം.
| തസ്തിക | ഒഴിവ് | ശമ്പളം |
| ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് | 14 | Rs.2.5 to 3 lakhs CTC+TA/DA+ Incentives |
സെലക്ഷന്‍
അപേക്ഷകരില്‍ നിന്ന് യോഗ്യരായവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ഇവര്‍ക്കായി സ്‌ക്രീനിങ് ടെസ്റ്റ് നടത്തും. എഴുത്ത് പരീക്ഷയോ, ഗ്രൂപ്പ് ഡിസ്‌കഷനോ, സ്‌കില്‍ ടെസ്‌റ്റോ, ഇന്റര്‍വ്യൂവോ നടത്തിയായിരിക്കും സെലക്ഷന്‍. ഇക്കാര്യം സിഎംഡി നിങ്ങളെ നേരിട്ട് അറിയിക്കും.
| Important Dates | |
| അപേക്ഷ ആരംഭിക്കുന്ന തീയതി | 30/04/2025 |
| അപേക്ഷ അവസാനിക്കുന്ന തീയതി | മെയ് 14 (5.00pm) |
ആര്‍ക്കൊക്കെ അപേക്ഷിക്കാം ? Eligibility Criteria
- Age: 28 വയസ് വരെയാണ് പ്രായപരിധി.
- Education: എംബിഎ യോഗ്യതയോ, ഡയറി ടെക്‌നോളജി/ ഫുഡ് ടെക്‌നോളജി ബിരുദമോ വേണം.
- ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.
- സ്വന്തമായി ഇരുചക്ര വാഹനം ഉണ്ടായിരിക്കണം.
- Experience: FMCG പ്രൊഡക്ട് സെല്ലിങ്ങില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ആവശ്യമാണ്.
Read More: സെെനിക് സ്കൂളിൽ പത്താം ക്ലാസുകാർക്ക് ജോലി; ഇരുപതിനായിരത്തിന് മുകളിൽ ശമ്പളം
അപേക്ഷിക്കേണ്ട വിധം ? How to Apply
താല്‍പര്യമുള്ളവര്‍ സിഎംഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മെയ് 14ന് മുന്‍പായി അപേക്ഷ നല്‍കണം. ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഇമെയില്‍ ഐഡിയും, ഫോണ്‍ നമ്പറും നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ശേഷം മാത്രം അപേക്ഷ നല്‍കുക.
Steps:-
- https://cmd.kerala.gov.in/വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
- നോട്ടിഫിക്കേഷന്‍ ബാറില്‍ നിന്ന് Recruitment തിരഞ്ഞെടുക്കുക.
- ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് നോട്ടിഫിക്കേഷന്‍ കാണാം
- വായിച്ച് നോക്കി സംശയങ്ങള്‍ തീര്‍ക്കുക.
- ശേഷം നല്‍കിയിട്ടുള്ള Apply Online സെലക്ട് ചെയ്യുക.
- ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷ സബ്മിറ്റ് ചെയ്യുക.
- തെറ്റായതോ, അപൂര്‍ണ്ണമായതോ ആയ അപേക്ഷകള്‍ സ്വീകരിക്കില്ല.
അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0471 2320101, 237,250 എന്നീ ഫോൺ നമ്പറുകളിൽ (പ്രവൃത്തി ദിവസങ്ങളിൽ (തിങ്കൾ – വെള്ളി) രാവിലെ 10 നും വൈകുന്നേരം 5 നും ഇടയിൽ) ബന്ധപ്പെടാം.
| CMD Territory Sales in charge Recruitment Notification |
| CMD Territory Sales in charge Recruitment Apply Link |
| CMD Official Website |
| Last Date For Online Application: മെയ് 14 (5.00pm) |
Content Highlight: The Center for Management Development has invited applications for the position of Territory Sales In-Charge across Kerala. Earn a salary worth lakhs. Check the official notification, eligibility criteria, age limit, and direct application link here.




