
കേര പദ്ധതിയില്‍ ഫീല്‍ഡ് ഓഫീസര്‍; എട്ട് ജില്ലകളില്‍ ഒഴിവുകള്‍
കേരള സര്‍ക്കാര്‍ കാര്‍ഷിക വകുപ്പിന് കീഴിലുള്ള കേര പ്രൊജക്ടില്‍ ഫീല്‍ഡ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. കേരളത്തിലെ 9 ജില്ലകളിലായാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനം പരിപോഷിപ്പിക്കുന്ന പ്രോജക്ടിലേക്ക് ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കാനാണ് ഓഫീസര്‍മാരെ നിയമിക്കുന്നത്. യോഗ്യത, മറ്റു വിവരങ്ങള്‍ ചുവടെ നല്‍കുന്നു. വായിച്ച് മനസിലാക്കിയതിന് ശേഷം മാര്‍ച്ച് 29ന് മുന്‍പായി അപേക്ഷിക്കണം. (KERA Field Officer Recruitment 2025)
Company | Kerala Climate Resilient Agriculture Value Chain Modernization (KERA) |
Post | ഫീല്‍ഡ് ഓഫീസര്‍ |
Notification No | No. KERA/52/2024AO1 |
Total Vacancy | 46 |
Job Type | കരാര്‍ നിയമനം |
Job Location | വയനാട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, ഇടുക്കി |
അപേക്ഷ ആരംഭിക്കുന്ന തീയതി | മാര്‍ച്ച് 20, 2025 |
അപേക്ഷ നല്‍കേണ്ട അവസാന തീയതി | മാര്‍ച്ച് 29, 2025 |
Website | https://keralaagriculture.gov.in/en/home/ |
എന്താണ് കേര പദ്ധതി ? | Project Description
കേരള സര്‍ക്കാരിന്റെ കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന പദ്ധതിയാണ് കേര. അഥവാ The Kerala Climate Resilient Agriculture Value Chain Modernization Project. കാര്‍ഷിക മേഖലയിലെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പഠിക്കാനും, പ്രതിരോധിക്കാനും പദ്ധതി ലക്ഷ്യം വെക്കുന്നു. ഈ പദ്ധതിക്ക് കീഴിലേക്കാണ് പുതുതായി കേര ഫീല്‍ഡ് ഓഫീസര്‍മാരെ (KFO) നിയമിക്കുന്നത്. കാപ്പി, റബ്ബര്‍, ഏലം എന്നീ വിളകളുടെ പരിപോഷണമാണ് പദ്ധതിക്ക് കീഴില്‍ ലക്ഷ്യം വെക്കുന്നത്.
- ജില്ലകളിലെ ഒഴിവുകള്‍
Post | Vacancy | District |
ഫീല്‍ഡ് ഓഫീസര്‍ (കാപ്പി) | 04 | വയനാട് |
ഫീല്‍ഡ് ഓഫീസര്‍ (റബ്ബര്‍) | 31 | കണ്ണൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം |
ഫീല്‍ഡ് ഓഫീസര്‍ (ഏലം) | 11 | ഇടുക്കി |
യോഗ്യത | Qualification
- ഫീല്‍ഡ് ഓഫീസര്‍ കോഫി
ബിഎസ്‌സി (അഗ്രികള്‍ച്ചര്‍). അല്ലാത്ത പക്ഷം എംഎസ്‌സി ബോട്ടണി ഉദ്യോഗാര്‍ഥികളെ പരിഗണിക്കും. അതത് പ്രദേശത്ത് താമസമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
- ഫീല്‍ഡ് ഓഫീസര്‍ റബ്ബര്‍
ബിഎസ്‌സി (അഗ്രികള്‍ച്ചര്‍). അല്ലാത്ത പക്ഷം എംഎസ്‌സി ബോട്ടണി /PGDRP
ഉദ്യോഗാര്‍ഥികളെ പരിഗണിക്കും. അതത് പ്രദേശത്ത് താമസമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
- ഫീല്‍ഡ് ഓഫീസര്‍ ഏലം
ബിഎസ്‌സി (അഗ്രികള്‍ച്ചര്‍). അല്ലാത്ത പക്ഷം എംഎസ്‌സി ബോട്ടണി ഉദ്യോഗാര്‍ഥികളെ പരിഗണിക്കും. അതത് പ്രദേശത്ത് താമസമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
പ്രായപരിധി എത്ര? Age
01.01.2025ന് – 28 വയസ് കവിയാന്‍ പാടില്ല. എസ്.എസ്.എല്‍.സി ബുക്കില്‍ ജനന തീയതി കൃത്യമായിരിക്കണം.
എന്താണ് ജോലി ? | Key Responsibilities
വിളകളുടെ ഉല്‍പ്പാദനം പരിപോഷിപ്പിക്കുന്നതിന് ഉതകുന്ന കാര്യങ്ങള്‍ ചെയ്യുക. ഫീല്‍ഡ് തല സന്ദര്‍ശനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുക. റബ്ബര്‍ ബോര്‍ഡ്, കോഫി ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക. എന്നിവയാണ് ഉത്തരവാദിത്തങ്ങള്‍.
ശമ്പളം എത്ര കിട്ടും ? | Salary Details
KERA Field Officer | 50,000/ Consolidated per Month |
സെലക്ഷന്‍ | Selection Process
അപേക്ഷകരില്‍ നിന്ന് യോഗ്യരായവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. അതില്‍ തിരഞ്ഞെടുക്കുന്നവര്‍ എഴുത്ത് പരീക്ഷക്ക് തയ്യാറെടുക്കണം. പരീക്ഷ വിജയിക്കുന്നവര്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം. ഇത് രണ്ടിലെയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതില്‍ നിന്ന് മുന്‍ഗണന അനുസരിച്ച് നിയമനം നടത്തും.
90 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒഎംആര്‍ ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാവുക. ഇന്റര്‍വ്യൂ വിവരങ്ങള്‍ നിങ്ങളെ ഇമെയില്‍ മുഖേന അറിയിക്കും. പത്ത് മാര്‍ക്കാണ് ഇന്റര്‍വ്യൂവിന് നല്‍കുക. (വിശദമായ പരീക്ഷ സിലബസ് ചുവടെ നല്‍കുന്നു). ലിങ്ക് തുറന്ന് താഴേക്ക് സ്ക്രോള്‍ ചെയ്യുക.
അപേക്ഷിക്കേണ്ട വിധം ? | How to Apply
താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ അപേക്ഷ ഫോമിന്റെ ലിങ്ക് സന്ദര്‍ശിക്കുക. ശേഷം അപേക്ഷ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് കേര ഫീല്‍ഡ് ഓഫീസര്‍ പോസ്റ്റിലെ ഇമെയില്‍ ഐഡിയിലേക്ക് അയക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് 29 ആണ്.
- ചുവടെയുള്ള അപേക്ഷ ഫോം ലിങ്ക് തുറക്കുക.
- ANNEXURE- 1 ല്‍ അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക.
- ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഐഡി പ്രൂഫ് സഹിതം ഒറ്റ പിഡിഎഫിലാക്കി തയ്യാറാക്കുക.
- ശേഷം ‘kfoposting2025@gamil.com‘ എന്ന വിലാസത്തിലേക്ക് അയക്കുക.
- ഇമെയിലിന്റെ സബ്ജക്ട് ലൈനില്‍ ‘Application for appointment to the post of KERA Field Officers (KFOs on cotnract)’ എന്ന് രേഖപ്പെടുത്തണം.
KERA Field Officer Application Form Link – ANNEXURE 1 |
KERA Field Officer Official Notification Link |
KERA Field Officer Detailed Syllabus Link- Annexure 2 |
Last Date of Application: 29/March/2025 |