Job Kerala Latest

കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; IREL kerala apprentice recruitment 2025

  • March 16, 2025
  • 1 min read
കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി;  IREL kerala apprentice recruitment 2025

കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; 72 ഒഴിവുകള്‍; മലയാളികള്‍ക്ക് മുന്‍ഗണന

കൊല്ലം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡില്‍ (IREL) ട്രെയിനിങ്ങിന് അവസരം. ഐആര്‍ഇഎല്‍ പുതുതായി അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ വിളിച്ചിട്ടുണ്ട്. ട്രേഡ്/ടെക്‌നീഷ്യന്‍/ഗ്രാജ്വേറ്റ് അപ്രന്റീസ് പോസ്റ്റുകളിലാണ് നിയമനം. ആകെ 72 ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ ചുവടെയുള്ള വിശദ വിവരങ്ങള്‍ വായിച്ച് മനസിലാക്കി മാര്‍ച്ച് 28ന് മുന്‍പായി അപേക്ഷ നല്‍കുക. (IREL kerala apprentice recruitment 2025)

Companyഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡില്‍ (IREL)
Postട്രേഡ് അപ്രന്റീസ്
ഗ്രാജ്വേറ്റ് അപ്രന്റീസ്
ടെക്‌നീഷ്യന്‍ അപ്രന്റീസ്
ജനറല്‍ സ്ട്രീം സ്റ്റുഡന്റ്‌സ്
Job TypeApprentices Training
Job LocationChavara Mineral Division, Kollam, Kerala
Job Duration1 Year- 1.5 year
Last Date for ApplicationMarch 28
Websitehttps://www.irel.co.in/

Stream Vacancies

TradeCategoryVacancy
A. ട്രേഡ് അപ്രന്റീസ്ഫിറ്റര്‍07
ഇലക്ട്രീഷ്യന്‍07
MRAC01
ഇന്‍സ്ട്രുമെന്റേഷന്‍01
ഇലക്ട്രോണിക്‌സ്01
ഡീസല്‍മെക്കാനിക്02
പ്ലംബര്‍06
വെല്‍ഡര്‍04
മെഷീനിസ്റ്റ്02
കാര്‍പെന്റര്‍02
ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍03
സര്‍വേയര്‍04
AAO (P)02
B. ഗ്രാജ്വേറ്റ് അപ്രന്റീസ്മെക്കാനിക്കല്‍05
ഇലക്ട്രിക്കല്‍02
സിവില്‍03
കമ്പ്യൂട്ടര്‍ സയന്‍സ്01
ഇന്‍സ്ട്രുമെന്റേഷന്‍01
മൈനിങ്02
C. ടെക്‌നീഷ്യന്‍ അപ്രന്റീസ് മെക്കാനിക്കല്‍02
ഇലക്ട്രിക്കല്‍02
സിവില്‍01
ഇന്‍സ്ട്രുമെന്റേഷന്‍01
മൈനിങ്01
D. ജനറല്‍ സ്ട്രീം സ്റ്റുഡന്റ്‌സ്എക്‌സിക്യൂട്ടീവ് ബികോം
02

എക്‌സിക്യൂട്ടീവ് ബിഎ/ബിബിഎ/ ബിഎസ് സി05
എക്‌സിക്യൂട്ടീവ് ബിഎസ് സി ജിയോളജി02

പ്രായം

18 വയസ് പൂര്‍ത്തിയായവരായിരിക്കണം. ജനറല്‍ വിഭാഗത്തിന് 25 വയസ് വരെയാണ് ഉയര്‍ന്ന പ്രായപരിധി. അതേസമയം എസ്.സി, എസ്.ടിക്കാര്‍ക്ക് 30 വയസ് വരെയും, ഒബിസി (NCL)28 വയസ് വരെയും അപേക്ഷിക്കാനാവും. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷമാണ് (35 വയസ്) പ്രായത്തില്‍ ഇളവുള്ളത്.

യോഗ്യത

  • ട്രേഡ് അപ്രന്റീസ്

ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്

  • ഗ്രാജ്വേറ്റ് അപ്രന്റീസ്

ബന്ധപ്പെട്ട ട്രേഡില്‍ ബിഇ/ ബിടെക് പൂര്‍ത്തിയാക്കിയിരിക്കണം.

  • ടെക്‌നീഷ്യന്‍ അപ്രന്റീസ്

ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ

  • ജനറല്‍ സ്ട്രീം സ്റ്റുഡന്റ്‌സ്

ബന്ധപ്പെട്ട ഡിഗ്രി സര്‍ട്ടിഫിക്കറ്റ്

എക്‌സ്പീരിയന്‍സ് ആവശ്യമില്ല. തുടക്കക്കാര്‍ക്ക് അപേക്ഷിക്കാം.

വേതനം

അപ്രന്റീസ്ഷിപ്പുകാര്‍ക്ക് ജോലി കാലയളവില്‍ സ്‌റ്റൈപ്പന്റിന് അര്‍ഹതയുണ്ട്. 1992 ലെ ഇന്ത്യ ഗവണ്‍മെന്റ് നിയമങ്ങള്‍ അനുസരിച്ചുള്ള സ്റ്റൈപ്പന്റ് തുക ലഭിക്കും. വിശദ വിവരം കമ്പനി അറിയിക്കും. എന്നാല്‍ സര്‍ക്കാര്‍ സര്‍വീസുകാര്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല.

സെലക്ഷന്‍

അപേക്ഷകരില്‍ നിന്ന് മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഡോക്യുമെന്റ് വെരിഫിക്കേഷന് വിളിപ്പിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി/ പിഡബ്ല്യൂഡി, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ ഒറിജിനലും ഓരോ സെറ്റ് കോപ്പിയും കൈവശം വെയ്ക്കണം. ശേഷം മെഡിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റും നടത്തും. പൊലിസ് വെരിഫിക്കേഷന്‍ നടത്തും.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക –

ഒരാള്‍ക്ക് ഒരു ട്രേഡിലേക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് റെഗുലറായി കോഴ്‌സുകള്‍ പഠിച്ചവരായിരിക്കണം. ഡിസ്റ്റന്റ് കോഴ്‌സുകള്‍ പരിഗണിക്കില്ല.

കേരളക്കാര്‍ക്ക്, പ്രത്യേകിച്ച് കൊല്ലം ജില്ലയിലുള്ളവര്‍ക്ക് റിക്രൂട്ട്‌മെന്റില്‍ മുന്‍ഗണനയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അപ്രന്റീസ് ട്രെയിനിങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിന്നീട് വലിയ പൊതുമേഖല കമ്പനികളിലേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ക്ക് മുന്‍ഗണന ലഭിക്കുന്ന പതിവുണ്ട്. അതുകൊണ്ട് അപ്രന്റീസ് ജോലി ആയതുകൊണ്ട് അപേക്ഷിക്കാന്‍ മടിക്കേണ്ടതില്ല. സാധുവായ എക്‌സ്പീരിയന്‍സ് ആയി പല കമ്പനികളും അപ്രന്റീസ്ഷിപ്പിനെ പരിഗണിക്കാറുണ്ടെന്ന കാര്യം ഓര്‍മിച്ചോളു.

അപേക്ഷിക്കേണ്ട വിധം?

  • ഉദ്യോഗാര്‍ഥികള്‍ കേന്ദ്ര സര്‍ക്കാരിന്റെ അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക.
  • ഇമെയില്‍ ഐഡിയും,മൊബൈല്‍ നമ്പറും നല്‍കി രജിസ്ട്ര ചെയ്യണം.
  • ട്രേഡ് അപ്രന്റീസ് പോസ്റ്റിലേക്ക് https://www.apprenticeshipindia.org – വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
  • ഗ്രാജ്വേറ്റ്/ ടെക്‌നീഷ്യന്‍ അപ്രന്റീസ്/ ജനറല്‍ എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്ക് MHRD വെബ്‌സൈറ്റ്- https://www.nats.education.gov.in ലുമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
  • അപേക്ഷകള്‍ പൂര്‍ത്തിയാക്കി ഹാര്‍ഡ് കോപ്പി സബ്മിറ്റ് ചെയ്യണം.
  • ചുവടെ നോട്ടിഫിക്കേഷനില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോം
    എഫോര്‍ പേപ്പറില്‍ പ്രന്റ് എടുക്കുക.
  • പൂരിപ്പിച്ചതിന് ശേഷം APLICATION FOR ENGAGEMENT OF APPRENTICE AGAINST NOTIFICATION NO. IREL (India) Limited/ Chavara/ Apprentices Engagement/ 2025-26 dated 13-03-2025
  • സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളും അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തി 28 മാര്‍ച്ചിന് മുന്‍പായി സ്പീഡ് പോസ്റ്റ് ചെയ്യുക.

വിലാസം: The DGM (HRM), IREL (INDIA) LIMITED
Chavara, Kollam Ditsrict, Kerala 691583

ആവശ്യമായ സർട്ടിഫിക്കറ്റുകള്‍

  • എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്
  • ജാതി സര്‍ട്ടിഫിക്കറ്റ്
  • മാര്‍ക്ക് ഷീറ്റ്
  • പ്രത്യേക പരിഗണന ലഭിക്കുന്ന വിഭാഗക്കാര്‍ അതത് സ്ഥലങ്ങളിലെ സ്ഥിര താമസക്കാരാണെന്ന് സാക്ഷ്യപ്പെടുത്തണം.
  • നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
  • ആധാര്‍ കാര്‍ഡ്
  • ഫോട്ടോ പതിപ്പിച്ച അപേക്ഷ ഫോം

ഈ ഡോക്യുമെന്റുകള്‍ തന്നെ സാക്ഷ്യപ്പെടുത്തി ഒറിജിനലും, പകര്‍പ്പുകളും ഡോക്യുമെന്റ് വെരിഫിക്കേഷനും എത്തിക്കണം.

Application formClick
NotificationClick
Last DateMarch 26
IREL Official Website LinkClick
IREL Chavara Official Website LinkClick

Important notes: റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും, പുതിയ അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അംഗീകൃത സര്‍ക്കാര്‍ വെബ്‌സൈറ്റ് മുഖേന മാത്രമേ അപേക്ഷ വിവരങ്ങള്‍ നല്‍കൂ. അതിനാല്‍ അനധികൃതമായ തൊഴില്‍ തട്ടിപ്പില്‍ നിന്ന് സ്വയം കരുതുക.

Content Highlight: IREL kerala chavara mineral division apprentice training in graduate, trade, technician streams recruitment 2025 for 72 vacancies apply link official notification and irel website

read more: ഒരു ദിവസം 2500 രൂപ ലഭിക്കും; എന്‍സിഇആര്‍ടിയില്‍ നിരവധി ഒഴിവുകള്‍; യോഗ്യതയറിയാം

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *