
ഒരു ദിവസം 2500 രൂപ ലഭിക്കും; എന്‍സിഇആര്‍ടിയില്‍ നിരവധി ഒഴിവുകള്‍; യോഗ്യതയറിയാം
ദേശീയ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ജോലിക്കാരെ നിയമിക്കുന്നു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനല്‍ ടെക്‌നോളജി (CIET), നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷനല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (NCERT) മീഡിയ പ്രൊഡക്ഷന്‍ വിഭാഗത്തിലാണ് നിയമനങ്ങള്‍. ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയ യോഗ്യത വിവരങ്ങള്‍ വായിച്ച് മനസിലാക്കുക. ശേഷം ഇന്റര്‍വ്യൂവിന് ഹാജരാകണം. (ciet-ncert production staff job recruitment 2025 official notification)
Company | CIET- NCERT |
Post | ആങ്കര്‍ (ഹിന്ദി& ഇംഗ്ലീഷ്) പ്രൊഡക്ഷന്‍ അസിസ്റ്റന്റ് (വീഡിയോ) പ്രൊഡക്ഷന്‍ അസിസ്റ്റന്റ് (ഓഡിയോ) ഗ്രാഫിക് അസിസ്റ്റന്റ് / ആര്‍ടിസ്റ്റ് വീഡിയോ എഡിറ്റര്‍ കാമറപേഴ്‌സണ്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് |
Job Type | കരാർ നിയമനം |
Job Location | Delhi |
Interview Date | March 17 – March 22 |
Website | https://ncert.nic.in/ |
ശമ്പളം
ജോലി ലഭിച്ചാല്‍ 25,00 രൂപ നിങ്ങള്‍ക്ക് ദിവസ വേതനമായി ലഭിക്കും.
പ്രായപരിധി
എല്ലാം പോസ്റ്റുകളിലേക്കും 21നും 45നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുക.
യോഗ്യത- ciet-ncert job recruitment 2025
ആങ്കര്‍ (ഹിന്ദി& ഇംഗ്ലീഷ്)
- ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, ഹിന്ദി/ ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം. ഇന്റര്‍വ്യൂ സ്‌കില്‍ ആവശ്യമാണ്.
- Desirable: ആങ്കറിങ് മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയമുള്ളവര്‍. കമ്പ്യൂട്ടര്‍ പരിജ്ഞാനം, എഐ ടൂളുകള്‍ അറിയുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്.
പ്രൊഡക്ഷന്‍ അസിസ്റ്റന്റ് (വീഡിയോ)
- ഡിഗ്രി (മാസ് കമ്മ്യൂണിക്കേഷന്‍/ ജേര്‍ണലിസം) OR ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും, മാസ്‌കോം/ ജേര്‍ണലിസത്തില്‍ ഡിപ്ലോമയും.
- ടിവി പ്രൊഡക്ഷനില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
- Desirable: ടിവി സ്‌ക്രിപ്റ്റ്, പ്രോഗ്രാം പ്രൊഡക്ഷന്‍ കഴിവ്. ഹിന്ദി, ഇംഗ്ലീഷ് പരിജ്ഞാനം, വീഡിയോ എഡിറ്റിങ്, ജേര്‍ണലിസത്തില്‍ പിജി എന്നീ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
പ്രൊഡക്ഷന്‍ അസിസ്റ്റന്റ് (ഓഡിയോ)
- ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. കൂടെ മീഡിയ (ഓഡിയോ-റേഡിയോ) ഡിപ്ലോമ.
- രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. റെക്കോര്‍ഡിങ് എഡിറ്റിങ് പരിചയം.
- Desirable: എജ്യുക്കേഷന്‍, ഐസിടി ചില്‍ഡ്രന്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രോഗ്രാം അവതരിപ്പിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ഗ്രാഫിക് അസിസ്റ്റന്റ് / ആര്‍ടിസ്റ്റ്
- ഫൈന്‍ ആര്‍ട്‌സ് ബിഎ ബിരുദം. OR ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കൂടെ ഗ്രാഫിക്‌സ്/ അനമേഷനില്‍ ഡിപ്ലോമ.
- രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
- Desirable: അനമേഷന്‍, 2D/3D, മോഷന്‍ ഗ്രാഫിക്‌സ്, വിഎഫ്എക്‌സ്, അഡോബ് അറിയുന്നവര്‍ക്കും ഹിന്ദി ഇംഗ്ലീഷ് പരിജ്ഞാനമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.
വീഡിയോ എഡിറ്റര്‍
- മാസ് കമ്മ്യൂണിക്കേഷനില്‍ ഡിഗ്രി OR ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും കൂടെ വീഡിയോ എഡിറ്റിങ് ഡിപ്ലോമയും.
- നോണ്‍ ലീനിയര്‍ എഡിറ്റിങ് പരിചയം.
- രണ്ട് വര്‍ഷത്തെ ജോലി എക്‌സ്പീരിയന്‍സ്.
- Desirable: അഡോബ് സോഫ്റ്റ് വെയറുകളില്‍ പരിചയം. എഐ പരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.
കാമറപേഴ്‌സണ്‍
- സീനിയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ്.
- സിനിമോട്ടോഗ്രാഫിയില്‍ ഡിപ്ലോമ.
- അംഗീകൃത സ്ഥാപനങ്ങളില്‍ ക്യാമറ കൈകാര്യം ചെയ്തുള്ള എക്‌സ്പീരിയന്‍സ്.
- Desirable: എജ്യുക്കേഷനല്‍ പ്രോഗ്രാം പ്രൊഡക്ഷനില്‍ പരിചയമുള്ളവര്‍ക്കും, ഹിന്ദി ഇംഗ്ലീഷ് പരിജ്ഞാനമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.
സൗണ്ട് റെക്കോര്‍ഡിസ്റ്റ്
- ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷനില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ. OR സൗണ്ട് എഞ്ചിനീയറിങ്/ സൗണ്ട് റിക്കോര്‍ഡിങ് ഡിപ്ലോമ OR ഇലക്ട്രിണിക്‌സ് & കമ്മ്യൂണിക്കേഷനില്‍ ബിടെക്.
- രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
- Desirable: NUENDO, ലോജിക് പ്രോ, പ്രോ ടൂളുകളില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഹിന്ദി, ഇംഗ്ലീഷ് പരിജ്ഞാനമുള്ളവര്‍ക്കും മുന്‍ഗണന.
ഇന്റര്‍വ്യൂ
യോഗ്യരും, തല്‍പരരുമായ ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയ തീയതികളില്‍ നേരിട്ടുള്ള അഭിമുഖത്തിന് പങ്കെടുക്കണം. ഓരോ പോസ്റ്റുകളിലും തീയതികളില്‍ വ്യത്യാസമുണ്ട്. CIET- NCERT യുടെ ഡല്‍ഹിയിലെ ഓഫീസില്‍ വെച്ചാണ് അഭിമുഖങ്ങള്‍ നടക്കുക.
Post | Interview Date |
ആങ്കര്‍ (ഹിന്ദി& ഇംഗ്ലീഷ്) | 17-03-2025 |
പ്രൊഡക്ഷന്‍ അസിസ്റ്റന്റ് (വീഡിയോ) (ഓഡിയോ) | 18-03-2025 |
ഗ്രാഫിക് അസിസ്റ്റന്റ് / ആര്‍ടിസ്റ്റ് | 19-03-2025 |
വീഡിയോ എഡിറ്റര്‍ | 20-03-2025 |
കാമറപേഴ്‌സണ്‍ | 21-03-2025 |
സൗണ്ട് റെക്കോര്‍ഡിസ്റ്റ് | 22-03-2025 |
അഭിമുഖ സമയത്ത് ആവശ്യമായ രേഖകള്‍
- തിരിച്ചറിയല്‍ രേഖ
- യോഗ്യത സര്‍ട്ടിഫിക്കറ്റ് (ഒറിജിനല്‍/ കോപ്പി)
- ബയോഡാറ്റ
- എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്
- മുന്‍പ് ചെയ്തിട്ടുള്ള വര്‍ക്ക് ഫയലുകള്‍
വിലാസം: CIET- NCERT, Sri Aurobindo Marg, New Delhi- 110016
സമയം: രാവിലെ 9.00
Notification | Click here |
Interview Date | March 17 – March 22 |
Official Website | Click here |