
കേരള സർക്കാർ കെ-ഡിസ്കിൽ സ്ഥിര ജോലി; പിജിക്കാർക്ക് അപേക്ഷിക്കാം; യോഗ്യതയറിയാം
കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സില്‍ (K-DISC) ല്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കെ-ഡിസ്കിന് കീഴിലുള്ള സോഷ്യല്‍ ടെക്നോളജി & റിസര്‍ച്ച് ഫോര്‍ ഇന്‍ക്ലൂസീവ് ഡിസൈന്‍ എക്സലന്‍സ് (STRIDE) ഡിവിഷനിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്. വിവിധ ഡിഗ്രി, പിജി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. അപേക്ഷകള്‍ മാര്‍ച്ച് 26ന് മുന്‍പായി കേരള സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് ഏജന്‍സി മുഖേന (CMD) നല്‍കണം. വിശദ വിവരങ്ങള്‍ ചുവടെ നല്കുന്നു, (KDISC STRIDE program executive recruitment 2025)
Company | KDISC- STRIDE |
Post | പ്രോഗ്രാം എക്സിക്യൂട്ടീവ് |
Vacancies | 07 |
Job Type | Contract |
Job Location | Kerala |
Last Date for Application | March 26 |
Website | https://kdisc.kerala.gov.in/en/ |
എന്താണ് കെ-ഡിസ്ക് (STRIDE) ?
കേരള സര്‍ക്കാരിന് കീഴിലുള്ള സ്ട്രാറ്റജിക് ഉപദേശക സമിതിയാണ് ദി കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷന് സ്ട്രാറ്റജി കൗണ്‍സില്‍ (KDISC). ടെക്നോളജി, പ്രൊഡക്ഷന്‍, സാങ്കേതിക വിദ്യയുടെ വിതരണം, നൂതന കണ്ടെത്തലുകള്‍ എന്നിവ നടപ്പാക്കി സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സര്‍ക്കാരുകളെ പ്രാപ്തരാക്കുക എന്നതാണ് കെഡിസ്കിന്റെ ധര്‍മ്മം. കെഡിസ്കിന്റെ തന്നെ ഉപവിഭാഗമാണ് സോഷ്യല്‍ എന്റര്‍പ്രൈസസ് ആന്റ് ഇന്‍ക്ലൂഷന്‍ (SEI). ഇതിന് കീഴിലാണ് സോഷ്യല്‍ ടെക്നോളജി & റിസര്‍ച്ച് ഫോര്‍ ഇന്‍ക്ലൂസീവ് ഡിസൈന്‍ എക്സലന്‍സ് (STRIDE) വരുന്നത്. ഈ വിഭാഗത്തിലേക്കാണ് ഇപ്പോള്‍ പ്രോഗ്രാം എക്സിക്യൂട്ടീവുമാരെ നിയമിക്കുന്നത്. കേരള സര്‍ക്കാരിന്റെ വിവിധ കമ്പനികളിലേക്ക് റിക്രൂട്ട്മെന്റുകള്‍ നടത്തുന്ന സ്വതന്ത്ര സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) യാണ് ഈ നിയമനങ്ങളും നടത്തുന്നത്.
Post vacancies & Salary
Post | Vacancy | Salary |
പ്രോഗ്രം എക്സിക്യൂട്ടീവ് Manufacturing & Ditsribution | 01 | 30,000- 40,000 |
പ്രോഗ്രം എക്സിക്യൂട്ടീവ് Innovation & Living Lasb | 01 | 40,000- 50,000 |
പ്രോഗ്രം എക്സിക്യൂട്ടീവ് Communtiy Innovation & Living labs | 01 | 30,000- 40,000 |
പ്രോഗ്രം എക്സിക്യൂട്ടീവ് strategic Relations & Communications | 01 | 30,000- 40,000 |
പ്രോഗ്രം എക്സിക്യൂട്ടീവ് Research, Innovation & Training Excellence | 01 | 30,000- 40,000 |
പ്രോഗ്രം എക്സിക്യൂട്ടീവ് Innovation Programs & Research Implementation | 01 | 30,000- 40,000 |
പ്രോഗ്രം എക്സിക്യൂട്ടീവ് Growth strategy & Relationship Management | 01 | 30,000- 40,000 |
പ്രായപരിധി
പ്രോഗ്രാം എക്സിക്യൂട്ടീവ് പോസ്റ്റുകളില്‍ മാര്‍ച്ച് 01-2025ന് 30 വയസ് കവിയാത്തവരെയാണ് ആവശ്യമുള്ളത്.
യോഗ്യത
- പ്രോഗ്രം എക്സിക്യൂട്ടീവ് Manufacturing & Ditsribution
എംഎ (എഞ്ചിനീയറിങ്/ ടെക്നോളജി/ മാനുഫാക്ച്ചറിങ്) OR MSW/MBA/Msc OR എംഎ( ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, വീഡിയോ കമ്മ്യൂണിക്കേഷന്‍, മീഡിയ സ്റ്റഡീസ്) OR ബിടെക് എഞ്ചിനീയറിങ്
Experience: മാനുഫാക്ച്ചറിങ്/ ഓപ്പറേഷന്‍സ് മാനേജ്മെന്റിലോ ബന്ധപ്പെട്ട മേഖലകളിലോ 03 വര്‍ഷത്തെ എക്സ്പീരിയന്‍സ്.
- പ്രോഗ്രം എക്സിക്യൂട്ടീവ് Innovation & Living Labs
MBA/ MSW/ MSc OR പിജി (ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, വീഡിയോ കമ്മ്യൂണിക്കേഷന്‍, മീഡിയ സ്റ്റഡീസ്) OR ബിടെക്/ എഞ്ചിനീയറിങ്.
Experience: 05 വര്‍ഷം
- പ്രോഗ്രം എക്സിക്യൂട്ടീവ് Communtiy Innovation & Living labs
MBA/ MSW/ MSc OR പിജി (ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, വീഡിയോ കമ്മ്യൂണിക്കേഷന്‍, മീഡിയ സ്റ്റഡീസ്) OR ബിടെക്/ എഞ്ചിനീയറിങ്.
Experience: 03 വര്‍ഷം
- പ്രോഗ്രം എക്സിക്യൂട്ടീവ് strategic Relations & Communications
എംഎ (കമ്മ്യൂണിക്കേഷന്‍/ പിആര്‍/ മാര്‍ക്കറ്റിങ്) OR MBA/MSW/Msc OR പിജി (ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, വീഡിയോ കമ്മ്യൂണിക്കേഷന്‍, മീഡിയ സ്റ്റഡീസ് OR ബിടെക് എഞ്ചിനീയറിങ്
Experience: 03 വര്‍ഷം
- പ്രോഗ്രം എക്സിക്യൂട്ടീവ് Research, Innovation & Training Excellence
എഞ്ചിനീയറിങ്/ ടെക്നോളജി/ ഡിസൈന്‍ എന്നിവയില്‍ മാസ്റ്റേഴ്സ് OR MBA/MSW/MSc or പിജി (ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, വീഡിയോ കമ്മ്യൂണിക്കേഷന്‍, മീഡിയ സ്റ്റഡീസ് OR ബിടെക് എഞ്ചിനീയറിങ്
Experience: 03 വര്‍ഷം
- പ്രോഗ്രം എക്സിക്യൂട്ടീവ് Innovation Programs & Research Implementation
എഞ്ചിനീയറിങ്/ ഡിസൈന്‍/ ഇന്നൊവേഷന് എന്നിവയില്‍ മാസ്റ്റേഴ്സ് OR MBA/MSW/Msc OR പിജി (ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, വീഡിയോ കമ്മ്യൂണിക്കേഷന്‍, മീഡിയ സ്റ്റഡീസ് OR ബിടെക് എഞ്ചിനീയറിങ്
Experience: 03 വര്‍ഷം
- പ്രോഗ്രം എക്സിക്യൂട്ടീവ് Growth strategy & Relationship Management
മാനേജ്മെന്റ് / കമ്മ്യൂണികക്കേഷന്സ്/ പബ്ലിക് പോളിസിയില്‍ മാസ്റ്റേഴ്സ് OR MBA/MSW/Msc OR പിജി (ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, വീഡിയോ കമ്മ്യൂണിക്കേഷന്‍, മീഡിയ സ്റ്റഡീസ് OR ബിടെക് എഞ്ചിനീയറിങ്
Experience: 03 വര്‍ഷം
Essential Skills
- Proficiency in Malayalam and English
- Government system knowledge
- Excellent written and verbal communication
- Strategic thinking and planning
- Excellent communication abilities
- strong relationship building skills
- Leadership capabilities
സെലക്ഷന്
ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് യോഗ്യരായവരെ സിഎംഡി നേരിട്ട് വിവരമറിയിക്കും. ശേഷം അവര്‍ക്കായി എഴുത്ത് പരീക്ഷയും, ഇന്റര്‍വ്യൂവും നടത്തി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട പൂര്‍ണ്ണ അധികാരം സിഎംഡിയില്‍ നിക്ഷിപ്തമാണ്.
അപേക്ഷിക്കേണ്ട വിധം?
മേല്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്മെന്റിന്റെ ചുവടെ നല്കിയ അപേക്ഷ ലിങ്ക് വഴി അപേക്ഷകള്‍ നല്‍കണം. മാര്‍ച്ച് 26 വരെയാണ് അവസരം. തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് നിങ്ങളുടെ ഏറ്റവും പുതിയ സിവി, സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ (യോഗ്യത, എക്സ്പീരിയന്‍സ്) ഉള്‍പ്പെടുത്തി ചുവടെ നല്കിയ ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. സംശയങ്ങള്‍ക്ക് ചുവടെ നല്കിയ നോട്ടിഫിക്കേഷന്‍ കാണുക.
- സിഎംഡി വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- റിക്രൂട്ട്മെന്റ് വിന്‍ഡോ തിരഞ്ഞെടുക്കുക.
- KDISC- STRIDE നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക.
- വിശദമായി വായിച്ച് മനസിലാക്കുക.
- അല്ലെങ്കില്‍ ചുവടെ നല്കിയ ലിങ്ക് മുഖേന നേരിട്ട് അപേക്ഷ ഫോമും, നോട്ടിഫിക്കേഷനും ഡൗണ്‍ലോഡ് ചെയ്യുക.
- അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും, സിവിയും ഉള്‍പ്പെടുത്തി ചുവടെ നല്കിയ മെയില്‍ ഐഡിയിലേക്ക് അയക്കുക.
- അപേക്ഷകള്‍ അയക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍
04712320101 എന്ന ഒഫീഷ്യല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Application form | Click here |
Notification | Click here |
Apply Mail | kdiscrecruitment2025@gmail.com |
Last Date | March 26 |
Official Website CMD | click here |
Official Website K-DISC | Click Here |