India Job Latest

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വര്‍ക്ക്‌മെന്‍; നാലാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

  • March 9, 2025
  • 1 min read
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വര്‍ക്ക്‌മെന്‍; നാലാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വര്‍ക്ക്‌മെന്‍; നാലാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ വര്‍ക്ക്‌മെന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു (HCSL WORKMEN). കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുക. ഫയര്‍മെന്‍, സെമി സ്‌കില്‍ഡ് റിഗ്ഗര്‍, സ്‌കാഫോള്‍ഡര്‍ പോസ്റ്റുകളിലാണ് ഒഴിവുകള്‍. നാലാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് ജോലിയുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 24 വരെ. (cochin shipyard hcsl Fireman, Semi-Skilled Rigger & Scaffolder workmen recruitment)

Companyഹൂഗ്ലി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ്
Post’sഫയര്‍മെന്‍ ,
സെമി സ്‌കില്‍ഡ് റിഗ്ഗര്‍,
സ്‌കാഫോള്‍ഡര്‍
TOTAL VACANCIES 12
Job Typeകരാർ നിയമനം
LocationKolkata
Interview Dateമാര്‍ച്ച് 24
Websitehttps://hooghlycsl.com/

ഒഴിവുകള്‍

Post vacancies
ഫയര്‍മെന്‍ 05
സെമി സ്‌കില്‍ഡ് റിഗ്ഗര്‍ 02
സ്‌കാഫോള്‍ഡര്‍ 05

ഹൂ​ഗ്ലി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ്

കേന്ദ്ര മിനിരത്‌ന കമ്പനിയായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് കീഴില്‍ രണ്ട് ഉപകമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (UCSL), ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (HCSL) എന്നിവയാണവ. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് എച്ച്‌സിഎസ്എല്ലിന്റെ ആസ്ഥാനം. ഇവിടെ കപ്പല്‍ നിര്‍മ്മാണം, അറ്റകുറ്റപ്പണി, ഡിസൈനിങ് എന്നീ പ്രധാനപ്പെട്ട ജോലികള്‍ നടക്കുന്നു.

ശമ്പളം

മിനിമം ജോലി എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് 22,100 രൂപ ശമ്പളമായി ലഭിക്കും. എക്‌സ്ട്രാ വര്‍ക്കിന് 5530 രൂപ കൂടുതലായി ലഭിക്കും.

പ്രായപരിധി

മൂന്ന് പോസ്റ്റുകളിലേക്കും 45 വയസ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാനാവില്ല. പ്രായം 24 മാര്‍ച്ച് 2025 അടിസ്ഥാനമാക്കി കണക്കാക്കും. ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 25, 1980ന് ശേഷം ജനിച്ചവരായിരിക്കണം. ഒബിസിക്കാര്‍ക്ക് 48 വയസ്, എസ്.സി-എസ്.ടിക്കാര്‍ക്ക് 50 വയസ് വരെയും അവസരമുണ്ട്.

യോഗ്യത

സെമി സ്‌കില്‍ഡ് റിഗ്ഗര്‍

  • നാലാം ക്ലാസ് വിജയം
  • റിഗ്ഗിങ് ജോലിയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്

ഫയര്‍മെന്‍

  • എസ്.എസ്.എല്‍.സി വിജയം
  • Minimum four to six months training in Fire Fighting from a State Fire Force or Public Sector Undertaking or a Government recognized course OR (ii) Certificate in Nuclear Biological Chemical Defence and Damage Control (NBCD), including firefighting onboard ships from Armed Forces/ Recognized Institutions.
  • ഫയര്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഒരു വര്‍ഷത്തെ ജോലിപരിചയം.

സ്‌കാഫോള്‍ഡര്‍

  • പത്താം ക്ലാസ് വിജയം
  • സ്‌കാഫോള്‍ഡിങ്ങ് ജോലിയില്‍ മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്
  • ഹിന്ദിയിലോ, ബംഗാളിയിലോ പരിജ്ഞാനം അനുമാനം.

തെരഞ്ഞെടുപ്പ് രീതി

പ്രാക്ടിക്കല്‍ ടെസ്റ്റിന്റെയും, ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. രണ്ട് പരീക്ഷകളും ഉള്‍പ്പെടെ ആകെ മാര്‍ക്ക് 100. ജനറല്‍, ഇഡബ്ല്യൂഎസ് കാറ്റഗറിക്കാര്‍ 50 ശതമാനം മാര്‍ക്ക് നേടണം. ഒബിസി 45, എസ്.സി-എസ്.ടി 40 ശതമാനം മാര്‍ക്ക് നേടിയാല്‍ വിജയിക്കാനാവും.

ടെസ്റ്റിന് മുന്‍പായി യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും. ഇതില്‍ തെരഞ്ഞെടുക്കുന്നവരെയാണ് ഫിസിക്കല്‍, പ്രാക്ടിക്കല്‍ ടെസ്റ്റിന് വിളിക്കുകയുള്ളൂ.

ജോലിയുടെ സ്വഭാവം

കരാര്‍ അടിസ്ഥാനത്തില്‍ കൂടിയത് 5 വര്‍ഷത്തേക്കായിരിക്കും നിയമനം നടക്കുക.

കമ്പനിയുടെ ഷോപ്പുകള്‍, ഡോക്കുകള്‍, മാന്‍ഹോളുകള്‍ എന്നിവയില്‍ ജോലി ചെയ്യേണ്ടി വരും. കുത്തനെയുള്ള ഗോവണികള്‍ കയറുക, ബോര്‍ഡിങ് ഷിപ്പുകളിലും ജോലി ചെയ്യേണ്ട വരും. അതിനാല്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.

ജോലിയുടെ ഭാഗമായി എച്ച്‌സിഎസ്എല്ലിന്റെ വിവിധ സൈറ്റുകളില്‍ നിങ്ങള്‍ ജോലി നോക്കേണ്ടി വരും. ഓണ്‍ ബോര്‍ഡ് ഷിപ്പുകളിലും, കരയിലും ആവശ്യത്തിനനുസരിച്ച് ജോലി ചെയ്യേണ്ടി വരും.

അപേക്ഷ ഫീസ്

ഫയര്‍മെന്‍ , സെമി സ്‌കില്‍ഡ് റിഗ്ഗര്‍,
സ്‌കാഫോള്‍ഡര്‍
200 രൂപ
online payment

അപേക്ഷിക്കേണ്ട വിധം?

  • ഉദ്യോഗാര്‍ഥികള്‍ www.hooghlycsl.com സന്ദര്‍ശിക്കുക.
  • കരിയര്‍ പേജ് തിരഞ്ഞെടുക്കുക.
  • ശേഷം വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.
  • SAP Online പോര്‍ട്ടലില്‍ അപേക്ഷ നല്‍കുക.
  • പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ്, ജാതി മുതലായ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ അപ് ലോഡ് ചെയ്യുക.
  • അപേക്ഷ പൂര്‍ത്തിയായാല്‍ In Process എന്ന് കാണിക്കും.
  • അപേക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം.
  • അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിങ്ങളെ ഇമെയിലിലൂടെ അറിയിക്കും.

വിശദമായ നോട്ടിഫിക്കേഷന്‍ ചുവടെ നൽകുന്നു. സംശയങ്ങള്‍ക്ക്

ApplyClick
NotificationClick
Cochin Shipyard WebsiteClick
Last DateMarch 24
HCSL Websiteclick

Content highlight: cochin shipyard hcsl Fireman, Semi-Skilled Rigger & Scaffolder workmen recruitment apply till march 24 direct link

read more: ക്ലീന്‍ കേരള കമ്പനിയില്‍ ജോലി നേടാം; വിവിധ ജില്ലകളില്‍ ഒഴിവുകള്‍

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *