
കർഷക ക്ഷേമ ഡയറക്ടറേറ്റിൽ സ്റ്റേറ്റ് കോർഡിനേറ്റർ
കേരളത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ സ്റ്റേറ്റ് കോർഡിനേറ്റർ റിക്രൂട്ട്മെന്റ്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക റിക്രൂട്ട്മെന്റാണ് നടക്കുക. 58 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. മാർച്ച് 20ന് മുൻപായി അപേക്ഷ നൽകണം. യോഗ്യത, അപേക്ഷ സംബന്ധിച്ച് വിശദാംശങ്ങൾ ചുവടെ, (state coordinator job under kerala karshaka kshema department)
സ്ഥാപനം: കർഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്
പോസ്റ്റ്: സ്റ്റേറ്റ് കോർഡിനേറ്റർ
JOB TYPE: കരാർ നിയമനം
അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 20
സ്ഥലം: തിരുവനന്തപുരം
ജോലി
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിന് കീഴിൽ നടത്തുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്‌മെന്റ് ഏജൻസി (ആത്മ) പ്രോഗ്രാമിന് കീഴിലാണ് സ്റ്റേറ്റ് കോർഡിനേറ്റർമാരെ നിയമിക്കുക.
പ്രായപരിധി
58 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മുൻഗണന.
യോഗ്യത
കാർഷിക വിജ്ഞാന വ്യാപനം, അഗ്രോണമി, ഹോർട്ടികൾച്ചർ, സോയിൽ സയൻസ്, കാർഷിക സാമ്പത്തികശാസ്ത്രം, ഫിഷറീസ്, മറ്റ് അനുബന്ധ മേഖലകളിലെ ഡോക്ടറേറ്റ് അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
ഡോക്ടറേറ്റ് ഡിഗ്രി ഉള്ളവർക്ക് കോ ഓർഡിനേഷൻ, ആസൂത്രണം എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും ബിരുദാനന്തര ബിരുദം ഉള്ളവർക്ക് 20 വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.
സർക്കാർ മേഖലയിലെ സേവന പരിചയം അഭിലഷണീയം.
അപേക്ഷിക്കേണ്ട വിധം?
മേൽപറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ സഹിതം മാർച്ച് 20നകം ചുവടെ നൽകിയിട്ടുള്ള വിലാസത്തിലേക്ക് തപാൽ മുഖേനയോ, ഇമെയിൽ വിലാസത്തിലേക്കും അയക്കണം.
വിലാസം: ഡയറക്ടർ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വികാസ് ഭവൻ, തിരുവനന്തപുരം 695033
ഇമെയിൽ: nodalatmakerala@gmail.com.
തെരഞ്ഞെടുപ്പ്
അപേക്ഷകൾ പരിഗണിച്ച് യോഗ്യരായ ഉദ്യോഗാർഥികളെ ഇന്റർവ്യൂവിന് വിളിപ്പിക്കും. ശേഷം അഭിമുഖത്തിലെ മികവ് അനുസരിച്ച് നിയമനം നടത്തും.
content highlight: state coordinator job under kerala karshaka kshema department
read more: Kerala PSC KAS 2025 Notification Out | കെഎഎസ് വിജ്ഞാപനമെത്തി