
Kerala PSC KAS 2025 Notification Out | കെഎഎസ് വിജ്ഞാപനമെത്തി
കേരള പിഎസ് സി 2025ലെ കെഎഎസ് (Kerala Administrative service) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 7നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിശദമായ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനായി കേരള പിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. (Kerala PSC KAS 2025 Notification Out).
PSC website | https://www.keralapsc.gov.in/ |
kas notification link | Click |
last Date of Online Application | 9/4/2025 |
പ്രാഥമിക പരീക്ഷ തീയതിയും, അന്തിമ പരീക്ഷ തീയതിയും വിജ്ഞാപനത്തിലുണ്ട്. 2026 ഫെബ്രുവരി 16നാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയെന്നാണ് പിഎസ് സി അറിയിച്ചിട്ടുള്ളത്. വിശദമായ സിലബസും വെബ്‌സൈറ്റിലുണ്ട്. ഡിഗ്രി യോഗ്യതയിൽ കേരളത്തിൽ തന്നെ സ്ഥിര സർക്കാർ ജോലി ആഗ്രഹിക്കുന്നവർ ഈ അവസരം ഉപയോഗപ്പെടുത്തുക. അവസാന തീയതിക്ക് കാത്തുനിൽക്കാതെ വേഗം തന്നെ അപേക്ഷിക്കാന്‍ ശ്രമിക്കുക.
എന്താണ് കെഎഎസ് പരീക്ഷ? ആർക്കൊക്കെ അപേക്ഷിക്കാം; വിശദാംശങ്ങളറിയാന്‍ : CLICK HERE
പരീക്ഷ ഘട്ടങ്ങള്‍
മൂന്ന് ഘട്ടങ്ങളിലായി പരീക്ഷയും, അഭിമുഖവും അടങ്ങുന്നതാണ് കെഎഎസ് തെരഞ്ഞെടുപ്പ്.
പ്രിലിംസ് പരീക്ഷ, രണ്ട് പേപ്പറുകള്‍ (MCQ 200 ചോദ്യങ്ങള്‍)
മെയിന്‍സ് പരീക്ഷ- ഡിസ്‌ക്രിപ്റ്റീവ് മാതൃകയില്‍ 300 മാര്‍ക്കിന്.
അഭിമുഖം- 50 മാര്‍ക്ക്
പ്രിലിംസ് പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് അന്തിമ റാങ്ക് ലിസ്റ്റില്‍ പരിഗണിക്കില്ല. പൂര്‍ണ്ണമായും മെയിന്‍സ് പരീക്ഷയും, അഭിമുഖത്തിലെയും മികവിന് അനുസരിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. റാങ്ക് ലിസ്റ്റ് പിഎസ്സി വെബ്സെെറ്റിൽ പ്രസിദ്ധീകരിക്കും.
പ്രിലിംസ് പരീക്ഷ പാറ്റേണ്‍
പ്രിലിംസ് പരീക്ഷയില്‍ രണ്ട് പേപ്പറുകളാണുള്ളത്. പേപ്പര്‍ I, പേപ്പര്‍ II എന്നിവയാണ് പേപ്പറുകള്‍. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണുണ്ടാവുക. ഓരോ പേപ്പറിലും 100 ചോദ്യങ്ങളുണ്ടാവും, 90 മിനുട്ടാണ് പരീക്ഷയുടെ ദൈര്‍ഘ്യം.
പേപ്പര്‍ I
ജനറല്‍ ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്ലീഷിലാണ് ചോദ്യങ്ങള്‍.
പേപ്പര്‍II
ജനറല്‍ സ്റ്റഡീസ്, ഭാഷാ പ്രാവീണ്യം (മലയാളം/ തമിഴ്/ കന്നട), ഇംഗ്ലീഷ് പ്രാവീണ്യം എന്നിങ്ങനെ മൂന്ന് ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് പേപ്പര്‍ II. ജനറല്‍ സ്റ്റഡീസ് ചോദ്യങ്ങള്‍ ഇംഗ്ലീഷിലും, ഭാഷാ പ്രാവീണ്യം അതത് ഭാഷകളിലും ഉള്‍പ്പെടും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 21 വയസിനും 32 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. എസ്.സി, എസ്.ടിക്കാര്‍ക്ക് 37 വയസ് വരെയും, ഒബിസിക്കാര്‍ക്ക് 35 വയസ് വരെയും അപേക്ഷിക്കാം.
റിക്രൂട്ട്‌മെന്റ് സ്ട്രീമുകള്‍
കെഎഎസ് റിക്രൂട്ട്‌മെന്റിന് പ്രധാനമായും മൂന്ന് സ്ട്രീമുകളാണുള്ളത്. പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് സ്ട്രീമുകള്‍ കണക്കാക്കുക.
സ്ട്രീം 1 = 21 വയസ് മുതല്‍ 32 വയസ് വരെ.
സ്ട്രീം 2 = 21 വയസ് മുതല്‍ 40 വയസ് വരെയുള്ളവര്‍ക്ക്. (ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ പൂര്‍ണ്ണ അംഗങ്ങളോ, പ്രൊബേഷന്‍ ഓഫീസര്‍മാരോ ആയവര്‍ക്ക് മാത്രമായുള്ള സ്ട്രീം).
സ്ട്രീം 3: 50 വയസ് വരെ (2018ലെ കെഎഎസ് സ്‌പെഷ്യല്‍ റൂളുകളുടെ ഷെഡ്യൂള്‍ 1 ല്‍ പ്രതിപാദിക്കുന്നവര്‍ക്ക് വേണ്ടിയുള്ള രീതി.)
വിശദവിവരങ്ങള്‍ക്ക് പി എസ് സി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://www.keralapsc.gov.in/
Content highlight: psc published Kerala Administrative Service KAS notification direct link