Job Kerala Latest

കേരളത്തിലെ സർക്കാർ ആശുപത്രികളില്‍ ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകള്‍

  • March 5, 2025
  • 1 min read
കേരളത്തിലെ സർക്കാർ ആശുപത്രികളില്‍ ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകള്‍

കേരളത്തിലെ സർക്കാർ ആശുപത്രികളില്‍ ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകള്‍

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലബോറട്ടറി ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. 35 വയസില്‍ താഴെ പ്രായമുള്ള, പ്ലസ്ടു സയന്‍സ്+ ഡിഎംഎല്‍ടി അണ്ടര്‍ ഡിഎംഇ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. (kerala government hospital job vacancies)

ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 12ന് രാവിലെ 10.30ന് ആശുപത്രിയിലെ പാത്തോളജി ലാബില്‍ അഭിമുഖത്തിന് എത്തണം. യോഗ്യത, വയസ്, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെയ്ക്കുക.

  • സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനം, പറളി

പറളിയില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനത്തിലേക്ക് എംടിഎസ് (മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍) മാരെ ആവശ്യമുണ്ട്. 40 വയസില്‍ താഴെ പ്രായമുള്ള, കമ്പ്യൂട്ടര്‍ ഡാറ്റ ഹാന്‍ഡിലിങ് പരിചയമുള്ളവര്‍ക്ക് അവസരം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 10ന് പറളി ചന്തപ്പുര സ്റ്റോപ്പിലെ പറളി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിച്ചേരുക. അഭിമുഖ സമയത്ത് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെയ്ക്കുക. സംശയങ്ങള്‍ക്ക് 9447240762 ല്‍ വിളിക്കാം.

  • തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിനുകീഴില്‍ ജോലിയൊഴിവ്. ബേണ്‍സ് പ്രോജക്റ്റിനുവേണ്ടി മെഡിക്കല്‍ ഓഫീസര്‍മാരെയാണ് ആവശ്യമുള്ളത്. താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുക.

ആകെ ഒഴിവുകള്‍ 2. ജനറല്‍ സര്‍ജറിയില്‍ എം.എസ് അല്ലെങ്കില്‍ ഡിഎന്‍ബി അല്ലെങ്കില്‍ സ്ഥിര രജിസ്ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ആണ് യോഗ്യത. 50,000 രൂപ ശമ്പളമായി ലഭിക്കും. യോഗ്യരായവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 17ന് ഉച്ചയ്ക്ക് മൂന്നിന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ഹാജരാകണം.

  • വയനാട് മെഡിക്കല്‍ കോളജ്

വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലായി ട്യൂട്ടര്‍ / ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളില്‍ ജോലിക്കാരെ നിയമിക്കുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി / കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിര രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുത്ത് ജോലി നേടാം.

ഇന്റര്‍വ്യൂ: മാര്‍ച്ച് 10ന്

താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാര്‍, പാന്‍, വയസ് തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

content highlight: latest job vacancies reported in various government hospital in kerala

also read: India Post Payments Bank Recruitment 2025; പോസ്റ്റ് ഓഫീസ് പേയ്‌മെന്റ് ബാങ്കില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *