
ITBP Constable recruitment 2025 |ഐടിബിപിയിൽ കോണ്‍സ്റ്റബിള്‍ ആവാം; 133 ഒഴിവുകള്‍
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ഫോഴ്‌സ് (ITBP) യില്‍ കോണ്‍സ്റ്റബിള്‍ പോസ്റ്റില്‍ സ്‌പോര്‍ട്‌സ് ക്വാട്ട റിക്രൂട്ട്‌മെന്റ്. ചുവടെ നല്‍കിയിട്ടുള്ള യോഗ്യതയുള്ള വനിതകള്‍ക്കും, പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. തുടക്കത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുക. ഇത് പിന്നീട് സ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ട്. യോഗ്യരായവര്‍ ഏപ്രില്‍ 2ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. (ITBP Constable gd sports quota recruitment 2025 application direct link )
സ്ഥാപനം | ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ഫോഴ്‌സ് (ITBP) |
പോസ്റ്റ് | കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി)- ഗ്രൂപ്പ് സി (സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ്) |
ഒഴിവുകള്‍ | 133 |
അവസാന തീയതി | ഏപ്രില്‍ 2 |
വെബ്സെെറ്റ് | https://www.itbpolice.nic.in/ |
പ്രായപരിധി
18 മുതല്‍ 33 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
- പത്താം ക്ലാസ് വിജയിച്ചിരിക്കണം.
- ചുവടെ നല്‍കുന്ന കായിക മത്സരങ്ങളില്‍ 03.04.2023 നും 02.04.2025നും ഇടയില്‍ പങ്കെടുത്തവരോ, മെഡല്‍ നേടിയവരോ ആയിരിക്കണം.
- അന്താരാഷ്ട്ര കായിക മത്സരങ്ങളിലോ, ദേശീയ കായിക മത്സരങ്ങളിലോ പങ്കെടുത്തവര്‍, അല്ലെങ്കില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അംഗീകാരമുള്ള ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തവര്‍, യൂത്ത്, ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകള്‍ എന്നിവയില്‍ പങ്കെടുത്തവര്‍ക്കുമാണ് അവസരം.
ഒളിംപിക് ഗെയിംസ് / സമ്മര്‍/ വിന്റര്‍ |
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ/ വേള്‍ഡ്കപ്പ് |
ഏഷ്യന്‍ ഗെയിംസ്/ കോമണ്‍വെല്‍ത്ത് ഗെയിംസ് |
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്/ കപ്പ്/ കോമണ്‍വെല്‍ത്ത് ഗെയിംസ് |
യൂത്ത് ഒളിംപിക് ഗെയിംസ് |
യൂത്ത്/ ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്& യൂത്ത് /ജൂനിയര്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ് |
സാഫ് ഗെയിംസ് |
നാഷണല്‍ ഗെയിംസ്, സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് |
യൂത്ത്/ ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് |
ഫിസിക്കല്‍ ടെസ്റ്റ്
പുരുഷന്‍മാർക്ക് ഉയരം 170 സെ.മീ, 80നെഞ്ചളവും ഉണ്ടായിരിക്കണം. സ്ത്രീ 157 സെ.മീ ഉയരമുണ്ടായാൽ മതി. എസ്.സി, എസ്.ടിക്കാര്‍ക്ക് ഉയരത്തിൽ നിയമാനുസൃത ഇളവുകള്‍ ബാധകം. ഉയരത്തിന് പുറമെ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃത തൂക്കവും വേണം. ഇത് സംബന്ധിച്ച വിശദമായ പട്ടിക ചുവടെ നോട്ടിഫിക്കേഷനില്‍ നല്‍കുന്നു.
സെലക്ഷന്‍
ഓണ്‍ലൈനായി അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ ഡോക്യുമെന്റ് വെരിഫിക്കേഷനും, ഫിസിക്കല്‍ ടെസ്റ്റും നടത്തും. ശേഷം മെഡിക്കല്‍ ടെസ്റ്റിന് വിധേയമാക്കും.
ശമ്പളം എത്ര?
ജോലി ലഭിച്ചാല്‍ 21,700 രൂപ തുടക്ക ശമ്പളമായി ലഭിക്കും. ഇത് പിന്നീട് 69,100 രൂപ വരെ ആയി ഉയര്‍ത്തും. ശമ്പളത്തിന് പുറമെ, മെഡിക്കല്‍ അലവന്‍സ് ഉള്‍പ്പെടെ മറ്റ് അലവന്‍സുകളും, പെന്‍ഷന്‍ ആനൂകൂല്യവും ലഭിക്കും.
Application Fee
Post | Fee |
General, OBC, EWS | 100 രൂപ |
Women, SC, ST | NIL |
അപേക്ഷിക്കേണ്ട വിധം?
ഉദ്യോഗാര്‍ഥികള്‍ ഐടിബിപിയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. മാര്‍ച്ച് 4 മുതല്‍ അപേക്ഷ വിന്‍ഡോ തുറന്നിട്ടുണ്ട്. ഏപ്രില്‍ 2 വരെയാണ് അവസരം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ നോട്ടിഫിക്കേഷന്‍ കാണുക.
- ഐടിബിപി റിക്രൂട്ട്‌മെന്റ് വിന്‍ഡോ തുറക്കുക
- കോണ്‍സ്റ്റബിള്‍, സ്‌പോര്‍ട്‌സ് ക്വാട്ട തിരഞ്ഞെടുക്കുക.
- അപേക്ഷ ഫോം പൂരിപ്പിക്കുക.
- ആവശ്യമായ വിവരങ്ങള്‍ ചേര്‍ക്കുക.
- സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ അപ് ലോഡ് ചെയ്യുക
- ഫീസടച്ച് അപേക്ഷ പൂര്‍ത്തിയാക്കുക.
Content highlight: itbp constable gd sports quota recruiment 2025 application direct link