
വെറ്ററിനറി യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ജോലി; 22,950 ശമ്പളം
കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഏവിയൻ റിസർച്ച് സ്റ്റേഷനിലേക്ക് (പാലക്കാട് തിരുവഴാംകുന്ന്) ഫീഡ്മിൽ ഇൻസ്ട്രക്ടർ, ക്ലർക്ക് കം അക്കൗണ്ടന്റ് തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു. പൗൾട്രി പ്രൊജക്ടിലേക്ക് കരാർ ജീവനക്കാരെയാണ് നിയമിക്കുന്നത്. താൽപര്യമുള്ളവർ മാർച്ച് 15ന് മുൻപായി അപേക്ഷ നൽകണം. (Kerala Veterinary and Animal Sciences University kvasu recruitment in poultry project )
സ്ഥാപനം | ഏവിയൻ റിസർച്ച് സ്റ്റേഷൻ (കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി |
പോസ്റ്റ് | ഫീഡ്മിൽ ഇൻസ്ട്രക്ടർ, ഫീഡ്മിൽ സൂപ്പർവൈസർ, ക്ലർക്ക് കം അക്കൗണ്ടന്റ്, ലാബ് ടെക്‌നിക്കൽ അസിസ്റ്റന്റ്, ഫീഡ്മിൽ ടെക്‌നീഷ്യൻ |
ഒഴിവുകള്‍ | 5 |
കാലാവധി | 1 വര്‍ഷം |
അവസാന തീയതി | മാര്‍ച്ച് 15 |
വെബ്സെെറ്റ് | https://www.kvasu.ac.in/ |
Post vacancies
ഫീഡ്മിൽ ഇൻസ്ട്രക്ടർ | 1 |
ഫീഡ്മിൽ സൂപ്പർവൈസർ | 1 |
ക്ലർക്ക് കം അക്കൗണ്ടന്റ് | 1 |
ലാബ് ടെക്‌നിക്കൽ അസിസ്റ്റന്റ് | 1 |
ഫീഡ്മിൽ ടെക്‌നീഷ്യൻ | 1 |
യോഗ്യത
- ഫീഡ്മിൽ ഇൻസ്ട്രക്ടർ
ബിഎസ് സി- പൗൾട്രി പ്രൊഡക്ഷൻ ആന്റ് മാനേജ്‌മെന്റ്. ഫാമിലോ, ഫീഡ് മില്ലിലോ ജോലി ചെയ്തുള്ള എക്‌സ്പീരിയൻസ്.
- ഫീഡ്മിൽ സൂപ്പർവൈസർ
ഡിപ്ലോമ- പൗൾട്രി പ്രൊഡക്ഷൻ
ഫീഡ് മില്ലിൽ സൂപ്പർവൈസർ എക്‌സ്പീരിയൻസ്
- ക്ലർക്ക് കം അക്കൗണ്ടന്റ്
ബികോടം + ടാലി
- ലാബ് ടെക്‌നിക്കൽ അസിസ്റ്റന്റ്
ബിഎസ് സി- പൗൾട്രി പ്രൊഡക്ഷൻ ആന്റ് മാനേജ്‌മെന്റ്. ഫീഡ് അനലറ്റിക്കൽ ടെക്‌നിക്കിൽ എക്‌സ്പീരിയൻസ്.
- ഫീഡ്മിൽ ടെക്‌നീഷ്യൻ
പ്ലസ് ടു വിജയം. ഇലക്ട്രിക്കൽ/ മെക്കാനിക്കൽ ഡിപ്ലോമയോ, ഫിറ്റർ ട്രേഡിൽ ഐടിഐയോ ഉള്ളവർക്ക് അവസരം.
മേൽപറഞ്ഞ എല്ലാ പോസ്റ്റുകളിലേക്കും ഗവൺമെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്ത് മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
സെലക്ഷൻ
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. അപേക്ഷകരിൽ നിന്ന് യോഗ്യരായവരെ ഇന്റർവ്യൂവിന് വിളിപ്പിക്കും. ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിൽ നിയമനം നടക്കും.
ശമ്പളം
Post | Salary |
ഫീഡ്മിൽ ഇൻസ്ട്രക്ടർ | 22,950/ m |
ഫീഡ്മിൽ സൂപ്പർവൈസർ | 21,060/ m |
ക്ലർക്ക് കം അക്കൗണ്ടന്റ് | 20,385/m |
ലാബ് ടെക്‌നിക്കൽ അസിസ്റ്റന്റ് | 20,385/m |
ഫീഡ്മിൽ ടെക്‌നീഷ്യൻ | 19,710/ m |
അപേക്ഷിക്കേണ്ട വിധം?
മേൽപറഞ്ഞ യോഗ്യതയുള്ളവർ ചുവടെ പട്ടികയിൽ നൽകിയിട്ടുള്ള അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് മാർച്ച് 15ന് മുൻപായി ചുവടെ കൊടുത്ത വിലാസത്തിലേക്ക് അയക്കണം. (നേരിട്ടോ, തപാൽ മുഖേനയോ അയക്കാം). അവസാന തീയതിക്ക് കാത്തുനിൽക്കാതെ വേഗം തന്നെ അപേക്ഷിക്കാൻ ശ്രമിക്കുക.
- അപേക്ഷഫോമിൽ നൽകിയിട്ടുള്ള എല്ലാ എല്ലാ സർട്ടിഫിക്കറ്റുകളുടെയും കോപ്പികൾ അപേക്ഷയോടൊപ്പം അയക്കണം.
- ഇന്റർവ്യൂ സമയത്ത് മാത്രം ഒറിജിനൽ ഹാജരാക്കിയാൽ മതി.
- ഇന്റർവ്യൂ സമയത്ത് ടിഎ/ ഡിഎ നൽകുന്നതല്ല.
- കൂടുതൽ വിവരങ്ങൾക്ക് 8281028206 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷ അയക്കേണ്ട വിലാസം:-
Special Officer & PI, RFPP, Avian Research Station, Thiruvazhamkunnu, Palakkad, Kerala- 678 601.
read more: കോട്ടയം ലുലുവില്‍ ജോലിയവസരം