
കേന്ദ്ര സംഗീത നാടക അക്കാദമിയിയില്‍ ക്ലര്‍ക്ക്; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവർക്ക് അവസരം
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സ്ഥിര ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് കേന്ദ്ര സംഗീത നാടക അക്കാദമിയില്‍ നിരവധി ഒഴിവുകള്‍. ക്ലര്‍ക്ക്, എംടിഎസ്, അസിസ്റ്റന്റ് പോസ്റ്റുകളിലേക്കാണ് പുതിയ നിയമനം നടക്കുന്നത്. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന പോസ്റ്റുകളാണിവ. താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയിരിക്കുന്ന വിശദ വിവരങ്ങള്‍ വായിച്ച് മനസിലാക്കി മാര്‍ച്ച് 5ന് മുന്‍പായി അപേക്ഷ നല്‍കുക. (Sangeet Natak Akademi mts clerk assistant recruitment 2025)
സ്ഥാപനം | കേന്ദ്ര സംഗീത നാടക അക്കാദമി |
പോസ്റ്റ് | എംടിഎസ്, ജൂനിയര്‍ ക്ലര്‍ക്ക്, അസിസ്റ്റന്റ്, റെക്കോര്‍ഡിങ് എഞ്ചിനീയര്‍, സ്‌റ്റെനോഗ്രാഫര്‍, ഡെപ്യൂട്ടി സെക്രട്ടറി |
ഒഴിവുകള്‍ | 16 |
റിക്രൂട്ട്‌മെന്റ് | സ്ഥിര നിയമനം |
അവസാന തീയതി | മാര്‍ച്ച് 05 |
വെബ്സെെറ്റ് | https://www.sangeetnatak.gov.in/ |
Post vacancies
Post | Vacancy |
എംടിഎസ് | 05 |
ജൂനിയര്‍ ക്ലര്‍ക്ക് | 03 |
അസിസ്റ്റന്റ് | 04 |
റെക്കോര്‍ഡിങ് എഞ്ചിനീയര്‍ | 01 |
സ്‌റ്റെനോഗ്രാഫര്‍ | 02 |
ഡെപ്യൂട്ടി സെക്രട്ടറി | 01 |
പ്രായപരിധി
ഈ പോസ്റ്റുകള്‍ ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് മാത്രമായി നീക്കിവെച്ചതാണ്. അതിനാല്‍ ഒബിസിക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷത്തെ ഇളവ് ലഭിക്കും.
Post | Age |
എംടിഎസ് | 18 – 27 |
ജൂനിയര്‍ ക്ലര്‍ക്ക് | 18 – 27 |
അസിസ്റ്റന്റ് | 21-28 |
റെക്കോര്‍ഡിങ് എഞ്ചിനീയര്‍ | 28-35 |
സ്‌റ്റെനോഗ്രാഫര്‍ | 21-28 |
ഡെപ്യൂട്ടി സെക്രട്ടറി | 35-45 |
യോഗ്യത
- എംടിഎസ്
സര്‍ക്കാര്‍ അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം. കമ്പ്യൂട്ടര്‍ കോഴ്‌സില്‍ സര്‍ട്ടിഫിക്കറ്റ് വേണം.
- ജൂനിയര്‍ ക്ലര്‍ക്ക്
സര്‍ക്കാര്‍ അംഗീകൃത ബോര്‍ഡിന് കീഴില്‍ പ്ലസ് ടു കഴിഞ്ഞവരായിരിക്കണം.
ഹിന്ദിയിലോ, ഇംഗ്ലീഷിലോ ടൈപ്പിങ് അറിഞ്ഞിരിക്കണം.
- അസിസ്റ്റന്റ്
ഡിഗ്രി യോഗ്യത വേണം. കൂടെ ടൈപ്പിങ്ങും അറിഞ്ഞിരിക്കണം. മാത്രമല്ല ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലര്‍ക്കായി 6 വര്‍ഷത്തെ എക്‌സ്പീരിയന്‍സും ആവശ്യമാണ്.
- റെക്കോര്‍ഡിങ് എഞ്ചിനീയര്‍
സൗണ്ട് എഞ്ചിനീയറിങ്ങില്‍ അംഗീകൃത ഡിപ്ലോമ. സമാനമായ മേഖലയില്‍ 2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
- സ്‌റ്റെനോഗ്രാഫര്‍
ഡിഗ്രി പാസായിരിക്കണം. ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷില്‍ 100 w/m ടൈപ്പിങ് ഷോര്‍ട്ട് ഹാന്‍ഡ്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റെനോഗ്രാഫറായി മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
- ഡെപ്യൂട്ടി സെക്രട്ടറി
ഡിഗ്രി യോഗ്യത വേണം (ഹ്യൂമാനിറ്റീസ്/ സോഷ്യല്‍ സയന്‍സ് വിഷയക്കാര്‍ക്ക് മുന്‍ഗണന). സമാനമായ മേഖലയില്‍ 10 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ശമ്പളം
Post | salary |
എംടിഎസ് | 18000-56900 രൂപ |
ജൂനിയര്‍ ക്ലര്‍ക്ക് | 19900-63200 രൂപ |
അസിസ്റ്റന്റ് | 35400-112400 രൂപ |
റെക്കോര്‍ഡിങ് എഞ്ചിനീയര്‍ | 35400-112400 രൂപ |
സ്‌റ്റെനോഗ്രാഫര്‍ | 35400-112400 രൂപ |
ഡെപ്യൂട്ടി സെക്രട്ടറി | 67700-208700 രൂപ |
അപേക്ഷ ഫീസ്
OBC/ General = 300 |
അപേക്ഷിക്കേണ്ട വിധം?
മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് വിന്‍ഡോയില്‍ നിന്ന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കാം. മാര്‍ച്ച് 5 ന് മുന്‍പായി അപേക്ഷ നല്‍കണം.
- സംഗീത നാടക അക്കാദമിയുടെ ഹോം പേജ് സന്ദര്‍ശിക്കുക
- അല്ലെങ്കില്‍ ചുവടെ നല്‍കിയിട്ടുള്ള അപ്ലൈ ലിങ്കില്‍ ക്ലിക് ചെയ്യുക
- New Registration ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക.
- ശേഷം Vacancy പേജ് തിരഞ്ഞെടുത്ത് ആവശ്യമായ പോസ്റ്റ് തിരഞ്ഞെടുക്കുക.
- അപ്ലൈ ബട്ടണ്‍ ക്ലിക് ചെയ്യുക
- തന്നിരിക്കുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോം ഫില്‍ ചെയ്യുക
- അപേക്ഷ പൂര്‍ത്തിയാക്കി ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
ApplY | Click |
Notification | Click |
info@sangeetnatak.gov.in | |
Last Date | March 5 |
Website | click |
Content highlight: Sangeet Natak Akademi mts clerk assistant recruitment 2025 apply link and notification
read more: പത്താം ക്ലാസ് കഴിഞ്ഞവരാണോ? കേന്ദ്ര സർക്കാർ സ്ഥിര ജോലി നേടാം