
സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലര്‍ക്ക്; പ്ലസ് ടുവാണ് യോഗ്യത
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണല്‍ ടെക്നോളജിയില്‍ (SIET) ക്ലര്‍ക്ക് ജോലിക്കായി അപേക്ഷ ക്ഷണിച്ചു. സിയറ്റിന്റെ തിരുവനന്തപുരം ജഗതിയിലെ ഓഫീസിലേക്കാണ് കരാര്‍ അടിസ്ഥാന്തതില്‍ ക്ലര്‍ക്കുമാരെ നിയമിക്കുന്നത്. താല്പര്യമുള്ളവര് മാര്‍ച്ച് 14ന് മുന്‍പായി അപേക്ഷ നല്‍കണം. (siet kerala clerk recruitment)
യോഗ്യത
പ്ലസ് ടു പാസിയിരിക്കണം. കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം.
ബിഎഡ്/ ഡിഎല്‍എഡ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
അപേക്ഷിക്കേണ്ട വിധം?
മേല്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി ഡയറക്ടര്‍, എസ് ഐ ഇ ടി ജഗതി, തൈക്കാട് പിഒ, തിരുവനന്തപുരം 695014 എന്ന വിലാസത്തിലേക്ക് അയക്കണം. അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ കൂടി അയക്കണം.
2. നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ ജോലിയൊഴിവ്
നാഷണല്‍ ഹെല്‍ത്ത് മിഷന് (NATIONAL HEALTH MISSION) കീഴില്‍ തൃശൂര്‍ ജില്ലയില്‍ തൊഴിലവസരം. ജില്ലാ ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫയര്‍ സൊസൈറ്റിയിലേക്കാണ് ഡാറ്റ മാനേജര്‍, എന്റിമോളജിസ്റ്റ് കരാര്‍ തൊഴിലാളികളെ നിയമിക്കുന്നത്. താല്പര്യമുള്ളവര് മാര്‍ച്ച് 7ന് മുന്‍പായി അപേക്ഷ നല്‍കണം.
യോഗ്യത
- ഡാറ്റ മാനേജര്‍
കമ്പ്യൂട്ടര്‍ സയന്‍സില്‍ പിജി. മൂന്ന് വര്‍ഷത്തെ എക്സ്പീരിയന്‍സ്. അല്ലെങ്കില്‍ ഐടി/ ഇലക്ട്രോണിക്സ് എഞ്ചിനീറിങ് ഡിഗ്രി.
കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം. എംഎസ് ഓഫീസ് പ്രാഥമിക അറിവ് വേണം.
ആരോഗ്യ- സാമൂഹിക മേഖലകളില്‍ ജോലി ചെയ്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
- എന്റിമോളജിസ്റ്റ്
സുവോളജിയില്‍ പിജി (എന്റിമോളജി ഒരു വിഷയമായി പഠിച്ചിരിക്കണം). വെക്ടര്‍ വഴി പടരുന്ന രോഗനിയന്ത്രണത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ എക്സ്പീരിയന്‍സ്.
അപേക്ഷ
മേല്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ അപേക്ഷ DPMSU, ആരോഗ്യ കേരളം, തൃശൂര്‍ ഓഫീസില്‍ മാര്‍ച്ച് 7ന് മുന്‍പായി എത്തിക്കണം.
Content Highlight: siet kerala clerk recruitment for plus two pass
trending job: തൊട്ടടുത്ത ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജറാവാം