കാർഷിക മന്ത്രാലയത്തിൽ യങ് പ്രൊഫഷണൽ നിയമനം; 42,000 ശമ്പളത്തിൽ കേന്ദ്ര സർക്കാർ ജോലി
കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള ICAR- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീഡ് സയന്‍സ് & ടെക്‌നോളജി യില്‍ യങ് പ്രൊഫഷണല്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. (ICAR- NATIONAL INSTITUTE OF SEED SCIENCE & TECHNOLOGY ) യങ് പ്രൊഫഷണല്‍ ഗ്രേഡ് 1, ഗ്രേഡ് 2 പോസ്റ്റുകളാണുള്ളത്. കുറഞ്ഞത് ഡിഗ്രി യോഗ്യതയുള്ളവർക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയിരിക്കുന്ന വിശദ വിവരങ്ങള്‍ വായിക്കുക. (icar nisst young professional recruitment 2025)
| സ്ഥാപനം | ICAR- NATIONAL INSTITUTE OF SEED SCIENCE & TECHNOLOGY |
| പോസ്റ്റ് | യങ് പ്രൊഫഷണല്‍ ഗ്രേഡ് 1, ഗ്രേഡ് 2 |
| ആകെ ഒഴിവുകള്‍ | 07 |
| അപേക്ഷിക്കേണ്ട അവസാന തീയതി | മാര്‍ച്ച് 4 |
| വെബ്സെെറ്റ് | https://seedres.icar.gov.in/ |
Post vacancies
| Post | Vacancy |
| യങ് പ്രൊഫഷണല്‍ ഗ്രേഡ് I (AICRP) | 1 ഒഴിവ് |
| യങ് പ്രൊഫഷണല്‍ ഗ്രേഡ് II (AICRP) | 1 ഒഴിവ് |
| യങ് പ്രൊഫഷണല്‍ ഗ്രേഡ് II (AKMU CELL) | 1 ഒഴിവ് |
| യങ് പ്രൊഫഷണല്‍ ഗ്രേഡ് I (ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ്) | 1 ഒഴിവ് |
| യങ് പ്രൊഫഷണല്‍ ഗ്രേഡ് I (എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍) | 1 ഒഴിവ് |
| യങ് പ്രൊഫഷണല്‍ ഗ്രേഡ് I (സ്റ്റോര്‍ ആന്റ് പര്‍ച്ചേസ്) 1 | 1 ഒഴിവ് |
പ്രായപരിധി
എല്ലാ വിഭാഗത്തിലും 21 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അപേക്ഷിക്കാനാവുക. 45 വയസ് വരെയാണ് പ്രായപരിധി. സംവരണ മാനദണ്ഡങ്ങള്‍ പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
യോഗ്യത
- യങ് പ്രൊഫഷണല്‍ ഗ്രേഡ് I (AICRP)
അഗ്രികള്‍ച്ചര്‍ & അലൈഡ് സയന്‍സിലോ എഞ്ചിനീയറിങ് ടെക്‌നോളജിയിലോ ഡിഗ്രി. കൂടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം.
- യങ് പ്രൊഫഷണല്‍ ഗ്രേഡ് II (AICRP)
അഗ്രികള്‍ച്ചര്‍ & അലൈഡ് സയന്‍സില്‍ പിജി. കൂടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം.
- യങ് പ്രൊഫഷണല്‍ ഗ്രേഡ് II (AKMU CELL)
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ എഐ/ സോഫ്റ്റ് എഞ്ചിനീയറിങ് എന്നിവയിലേതിലെങ്കിലും പിജി.
- യങ് പ്രൊഫഷണല്‍ ഗ്രേഡ് I (ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ്)
ബി.കോം അല്ലെങ്കില്‍ ബിബിഎ അല്ലെങ്കില്‍ ബിബിഎസ്
- യങ് പ്രൊഫഷണല്‍ ഗ്രേഡ് I (എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍)
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി.
- യങ് പ്രൊഫഷണല്‍ ഗ്രേഡ് I (സ്റ്റോര്‍ ആന്റ് പര്‍ച്ചേസ്) 1
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി.
ശമ്പളം എത്ര?
| Post | Salrary |
| യങ് പ്രൊഫഷണല്‍ ഗ്രേഡ് I (AICRP) | 30,000 |
| യങ് പ്രൊഫഷണല്‍ ഗ്രേഡ് II (AICRP) | 42,000 |
| യങ് പ്രൊഫഷണല്‍ ഗ്രേഡ് II (AKMU CELL) | 42,000 |
| യങ് പ്രൊഫഷണല്‍ ഗ്രേഡ് I (ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ്) | 30,000 |
| യങ് പ്രൊഫഷണല്‍ ഗ്രേഡ് I (എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍) | 30,000 |
| യങ് പ്രൊഫഷണല്‍ ഗ്രേഡ് I (സ്റ്റോര്‍ ആന്റ് പര്‍ച്ചേസ്) 1 | 30,000 |
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സാധാരണ ഗതിയില്‍ യങ് പ്രൊഫഷണള്‍ ട്രെയിനിമാരെ വിവിധ വകുപ്പുകളില്‍ നിയമിക്കാറുണ്ട്. ജോലി ലഭിക്കുന്നവര്‍ക്ക് പിന്നീട് സ്ഥിര കേന്ദ്ര സര്‍വീസ് ജോലികള്‍ നേടിയെടുക്കാനുള്ള മികച്ച അവസരമാണിത്.
- കാര്‍ഷിക മന്ത്രാലയത്തിന് കീഴില്‍ നടക്കുന്ന വിവിധ പ്രോജക്ടുകളിലേക്കാണ് യങ് പ്രൊഫഷണലുമാരെ നിയമിക്കുന്നത്.
- താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തിലാണ് യങ് പ്രൊഫഷണലുമാരെ നിയമിക്കുക.
- ഒരു വര്‍ഷത്തേക്കാണ് നിയമനം. ഇത് 3 വര്‍ഷം വരെ കൂട്ടാന്‍ സാധ്യതയുണ്ട്.
- യങ് പ്രൊഫഷണല്‍ പോസ്റ്റിലേക്ക് ഇന്റര്‍വ്യൂ ഉണ്ടായിരിക്കും.
- അപേക്ഷ അയച്ചവരില്‍ നിന്ന് ഇന്റര്‍വ്യൂവിന് സെലക്ട് ആയവരെ നേരിട്ട് വിവരം അറിയിക്കും.
- ഇന്റര്‍വ്യൂ തീയതി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടില്ല. ഇത് പിന്നീട് പ്രസിദ്ധീകരിക്കും.
അപേക്ഷിക്കേണ്ട വിധം?
മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ മാര്‍ച്ച് 4ന് മുന്‍പായി ഇമെയില്‍ വഴി അപേക്ഷ നല്‍കണം. ചുവടെ നല്‍കിയിട്ടുള്ള അപേക്ഷ ഫോം ഉള്‍പ്പെടെ ബന്ധപ്പെട്ട ഡോക്യുമെന്റുകള്‍ അയക്കണം. അഭിമുഖത്തിന് തെരഞ്ഞെടുക്കപ്പെട്ടവരെ പിന്നീട് വിവരമറിയിക്കും.
| ApplY | Click |
| Notification | Click |
| ApplY Mail id | aoicar@yahoo.com |
| Last Date | March 4 |
| Website | https://seedres.icar.gov.in/ |
Content Highlight: icar nisst young professional recruitment 2025
Read more: പ്ലസ് ടുക്കാര്‍ക്ക് നാഷണല്‍ ആയുഷ് മിഷനില്‍ ക്ലര്‍ക്ക്; തിരുവനന്തപുരത്ത് നിയമനം




