
കാത്തിരിപ്പിന് വിരാമം; കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (KAS 2025) വിജ്ഞാപനം വരുന്നു-
പിഎസ്സി ഉദ്യോഗാര്‍ഥികള്‍ക്ക് സന്തോഷവാര്‍ത്ത. 2025ലെ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (KAS) പുതിയ നിയമനങ്ങള്‍ക്ക് മാര്‍ച്ച് 7ന് വിജ്ഞാപനം പുറത്തിറക്കാന്‍ കേരള പിഎസ് സി തീരുമാനിച്ചു. ഇതിന്റെ റാങ്ക് ലിസ്റ്റ് 2026 ഫെബ്രുവരി 16ന് പ്രസിദ്ധീകരിക്കും. (kerala psc will publish Kerala Administrative Service kas notification) വിശദ വിവരങ്ങള്‍ ചുവടെ,
പരീക്ഷ
മാര്‍ച്ച് 7ലെ വിജ്ഞാപനത്തിലാണ് വിശദമായ വിവരങ്ങള്‍ ലഭ്യമാകൂ. എങ്കിലും രണ്ട് പേപ്പറുകള്‍ അടങ്ങിയ പ്രാഥമിക പരീക്ഷ 2025 ജൂണ്‍ 14ന് നടക്കും. ഡിസ്ക്രിപ്റ്റീവ് പരീക്ഷ 2025 ഒക്ടോബര്‍ 17, 18 തീയതികളില്‍ നടത്തും. 2026 ജനുവരിയില്‍ ഇന്റര്‍വ്യൂ നടക്കുമെന്നുമാണ് കരുതുന്നത്.
ചോദ്യങ്ങള്‍
100 മാര്‍ക്കിന്റെ പരീക്ഷ ചോദ്യങ്ങളാണുണ്ടാവുക.
ഇത്തവണ സിലബിസില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. കഴിഞ്ഞ തവണത്തെ പരീക്ഷ സിലബസ് തന്നെയാണ് ഇത്തവണയുമുള്ളത്. ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് പരീക്ഷ നടക്കുക. ഇതിന് പുറമെ, തമിഴ്, കന്നട ഭാഷകളില്‍ അതിന്റെ പരിഭാഷ ഉണ്ടാവാനും സാധ്യതയുണ്ട്.
കേരള പിഎസ് സി നടത്തുന്ന അഡ്മിനിസ്ട്രേഷന് പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ പേര് കാത്തിരിക്കുന്ന പരീക്ഷയാണിത്. ഇപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ തുടര്‍ന്നാല്‍ നിങ്ങള്‍ക്കൊരു സ്ഥിര സര്‍ക്കാര്‍ ജോലി തന്നെ നേടിയെടുക്കാന്‍ സാധിക്കും. കഴിയുന്ന ആളുകളൊക്കെ പരീക്ഷയെഴുതാന്‍ ശ്രമിക്കുക.
Notification Date: ‘March 7‘
നിങ്ങളുടെ പിഎസ്സി സുഹൃത്തുക്കളിലേക്ക് ഈ വിവരം എത്തിക്കൂ….
read more: കൊച്ചിന് പോര്‍ട്ട് അതോറിറ്റിയില്‍ അവസരം; 50,000 രൂപ ശമ്പളം