
പ്ലസ് ടുക്കാര്‍ക്ക് നാഷണല്‍ ആയുഷ് മിഷനില്‍ ക്ലര്‍ക്ക്; തിരുവനന്തപുരത്ത് നിയമനം
പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് കേരളത്തില്‍ ജോലി നേടാന്‍ അവസരം. നാഷണല്‍ ആയുഷ് മിഷന്റെ തിരുവനന്തപുരത്തുള്ള ഓഫീസിലേക്കാണ് എംടിഎസ് (ക്ലര്‍ക്ക്) മാരെ നിയമിക്കുന്നത്. ആയുഷ് മിഷന് കീഴില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളിലേക്കാണ് ജോലിയവസരം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 27ന് മുന്‍പായി അപേക്ഷ നല്‍കണം. (mts job recruitment under national ayush mission kerala)
സ്ഥാപനം | നാഷണല്‍ ആയുഷ് മിഷന് |
പോസ്റ്റ് | മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (എംടിഎസ്) |
പോസ്റ്റിങ് | തിരുവനന്തപുരം |
സെലക്ഷന് | ഇന്റര്‍വ്യൂ മുഖേന |
അപേക്ഷിക്കേണ്ട അവസാന തീയതി | ഫെബ്രുവരി 27 |
യോഗ്യത
- പ്ലസ് ടു പരീക്ഷ വിജയിച്ചിരിക്കണം
- കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം
Post | Age |
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (എംടിഎസ്) | 40 വയസ് |
ഇന്റര്‍വ്യൂ
എംടിഎസ് പോസ്റ്റിലേക്ക് മാര്‍ച്ച് 5ന് ഇന്റര്‍വ്യൂ നടത്തും. രാവിലെ 10 മണിക്ക്
തിരുവനന്തപുരത്ത് ആരോഗ്യ ഭവന്‍ ബില്‍ഡിങ് (5ാം നില) ല്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ (DPMSU) ഓഫീസില്‍ വെച്ചാണ് ഇന്റര്‍വ്യൂ നടക്കും.
അപേക്ഷിക്കേണ്ട വിധം?
ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 27ന് മുന്‍പായി അപേക്ഷ നല്‍കണം. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകള്‍ തിരുവനന്തപുരത്തുള്ള ആരോഗ്യ ഭവന്‍ ബില്‍ഡിങ് (5ാം നില) ല്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം.
Website | Click |
Last Date | ഫെബ്രുവരി 27 |
Read more: ഏഴാം ക്ലാസ് മതി; വനം വകുപ്പിൽ ജോലി നേടാം; 20,000ന് മുകളിൽ ശമ്പളം