
പത്താം ക്ലാസ് കഴിഞ്ഞവരാണോ? കേന്ദ്ര സർക്കാർ സ്ഥിര ജോലി നേടാം- Assam Rifles Tradesman Recruitment 2025
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അസാം റൈഫിൾസിൽ ജോലിയവസരം. 2025ലെ ടെക്നിക്കൽ/ ട്രേഡ്സ്മാൻ (group പോസ്റ്റുകളിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ വിളിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ സേനയിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. പരമാവധി ഉദ്യോഗാർഥികൾ അപേക്ഷ നൽകാൻ ശ്രമിക്കുക. അവസാന തീയതി മാർച്ച് 22. അപേക്ഷ ലിങ്കും, വിശദവിവരങ്ങളും ചുവടെ, (Assam Rifles Tradesman Recruitment 2025)
സ്ഥാപനം | Assam Rifles |
നോട്ടീസ് നമ്പര്‍ | 12016/A Branch (Rect Cell)2025/782 |
പോസ്റ്റ് | ടെക്നിക്കൽ/ ട്രേഡ്സ്മാൻ |
ആകെ ഒഴിവുകള്‍ | 215 |
അപേക്ഷിക്കേണ്ട അവസാന തീയതി | മാർച്ച് 22 |
വെബ്സൈറ്റ് |
Post vacancies
Post | Vacancy |
സഫായി | 70 |
റീലീജിയസ് ടീച്ചർ (RT) | 03 |
റേഡിയോ മെക്കാനിക് | 17 |
ലൈൻമാൻ | 08 |
എഞ്ചിനീയർ എക്വിപ്മെന്റ് മെക്കാനിക് | 04 |
ഇലക്ട്രീഷ്യൻ മെക്കാനിക് വെഹിക്കിൾ | 17 |
റിക്കവറി വെഹിക്കിൾ മെക്കാനിക് | 02 |
അപ്ഹോൾസ്റ്റർ | 08 |
വെഹിക്കിൾ മെക്കാനിക് ഫിറ്റർ | 20 |
ഡ്രാഫ്റ്റ്സ്മാൻ | 10 |
ഇലക്ട്രിക്കൽ ആന്റ് മെക്കാനിക്കൽ | 17 |
പ്ലംബർ | 13 |
ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ | 01 |
ഫാർമസിസ്റ്റ് | 08 |
എക്സ്-റേ അസിസ്റ്റന്റ് | 10 |
വെറ്ററിനറി ഫീൽഡ് അസിസ്റ്റന്റ് | 07 |
പ്രായപരിധി
ഒബിസി 3 വർഷവും, എസ്.സി, എസ്.ടി 5 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ലൈൻമാൻ, എഞ്ചിനീയർ എക്വിപ്മെന്റ് മെക്കാനിക്, ഇലക്ട്രീഷ്യൻ മെക്കാനിക് വെഹിക്കിൾ, അപ്ഹോൾസ്റ്റർ, വെഹിക്കിൾ മെക്കാനിക് ഫിറ്റർ, പ്ലംബർ, ഒടിടി, എക്സ്റേ അസിസ്റ്റന്റ്, വെറ്ററിനറി ഫീൽഡ് അസിസ്റ്റന്റ്, സഫായി | 18-23 |
റീലീജിയസ് ടീച്ചർ (RT) , ഇലക്ട്രിക്കൽ ആന്റ് മെക്കാനിക്കൽ, | 18-30 |
റേഡിയോ മെക്കാനിക് , റിക്കവറി വെഹിക്കിൾ മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ, ഫാർമസിസ്റ്റ് | 18-25 |
യോഗ്യത
സഫായ്
- പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം.
റിലീജ്യസ് ടീച്ചർ
- പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. സംസ്കൃത ബിരുദമാണ് യോഗ്യത.
ലൈൻമാൻ
- പുരുഷൻാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. പത്താം ക്ലാസ് വിജയവും, ഐടി ഐ (ഇലക്ട്രിക്കൽ) സർട്ടിഫിക്കറ്റും വേണം.
വെഹിക്കിൾ മെക്കാനിക് ഫിറ്റർ
- പത്താം ക്ലാസ് വിജയം. അംഗീകൃത സ്ഥാപനത്തിൽ ട്രേഡിൽ ഡിപ്ലോമ.
ഇലക്ട്രിക്കൽ ആന്റ് മെക്കാനിക്കൽ
- ഇലക്ട്രിക്കൽ ആന്റ് മെക്കാനിക്കലിൽ ഡിഗ്രി അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ് ബിരുദം.
പ്ലംബർ
- പത്താം ക്ലാസ് വിജയം. പ്ലംബർ ട്രേഡിൽ ഐടി ഐ സർട്ടിഫിക്കറ്റ്.
- മറ്റ് പോസ്റ്റുകളിലേക്കുള്ള വിശദമായ യോഗ്യത വിവരങ്ങൾ ചുവടെ നോട്ടിഫിക്കേഷനിൽ നൽകുന്നു.
ഫിസിക്കൽ ടെസ്റ്റ്
പുരുഷൻമാർക്ക് 170 സെ.മീ ഉയരം വേണം. 80 സെമീ നെഞ്ചളവും, 85 സെ.മീ എക്സ്പാൻഷനും വേണം. ഉയരത്തിന് ആനുപാതികമായിട്ടുള്ള തൂക്കവും വേണം.
ഫിസിക്കൽ ടെസ്റ്റിനുള്ള സമയവും തീയതിയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
Selection Process–
എഴുത്ത് പരീക്ഷ, ട്രേഡ് ടെസ്റ്റ്, ഫിസിക്കൽ ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ് എന്നിവ നടത്തിയാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.
അപേക്ഷ ഫീസ്
വനിത, എസ്.സി, എസ്.ടി, വിമുക്ത ഭടൻമാർ NIL
മറ്റുള്ളവർ 200 രൂപ
അപേക്ഷിക്കേണ്ട വിധം?
ആസാം റൈഫിൾസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി ഓൺലൈൻ ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുക. തന്നിരിക്കുന്ന മാതൃകയിൽ വിശദവിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക. ശേഷം ഓൺലൈനായി അപേക്ഷ ഫീസ് അടയ്ക്കുക. പരീക്ഷകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ അറിയിക്കും. ചുവടെ വിശദമായ നോട്ടിഫിക്കേഷൻ നൽകിയിട്ടുണ്ട്. വായിച്ച് നോക്കാം.
ApplY | Click |
Notification | Click |
Last Date | മാർച്ച് 22 |
Website | https://www.assamrifles.gov.in/ |
Read also: റെയില്‍വേയിൽ ഗ്രൂപ്പ് ഡി റിക്രൂട്ട്മെന്റ്; 32,438 ഒഴിവുകളിലേക്ക് അപേക്ഷിക്കാം