
ഡിഗ്രിക്കാര്‍ക്ക് 20,000 രൂപ ശമ്പളത്തില്‍ ജോലി; ദാരിദ്ര നിര്‍മ്മാര്‍ജന മിഷനില്‍ അവസരം
കുടുംബശ്രീ- സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന് കീഴില്‍ ജില്ലകളില്‍ ജോലിയവസരം. ജില്ല തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കുകളിലേക്ക് സര്‍വീസ് പ്രൊവൈഡര്‍മാരെയാണ് നിയമിക്കുന്നത്. 20000 രൂപ ശമ്പളത്തില്‍ താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുന്നത്. (kudumbashree service provider job kerala government scheme)
സ്ഥാപനം | കുടുംബശ്രീ- സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന് |
പോസ്റ്റ് | സര്‍വീസ് പ്രൊവൈഡര്‍ (സേവനദാതാവ്) |
ലാസ്റ്റ് ഡേറ്റ് | മാര്‍ച്ച് 4 |
വെബ്‌സൈറ്റ് | https://kudumbashree.org/ |
പ്രായപരിധി
31.01.2025ന് 40 വയസ് കവിയാന്‍ പാടില്ല.
Age | 40 വയസ് |
യോഗ്യത
- മലയാളികളായി വനിതകള്‍ക്കാണ് അവസരം.
- ഏത് ജില്ലക്കാര്‍ക്കും അപേക്ഷിക്കാം.
- കുടുംബശ്രീ പ്രവര്‍ത്തകരോ, കുടുംബശ്രീ കുടുംബാംഗങ്ങളോ ആയിരിക്കണം.
- അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി വിജയിക്കണം.
- മുന്‍പരിചയം നിര്‍ബന്ധമില്ല. എന്നാല്‍ മുന്‍പ് സര്‍വീസ് പ്രൊവൈഡര്‍മാരായി ജോലി നോക്കിയവര്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്.
ജില്ലകളിലെ ഒഴിവുകള്‍
District | vacancy |
കൊല്ലം | 1 |
ഇടുക്കി | 1 |
കണ്ണൂര്‍ | 1 |
കാസര്‍ഗോഡ് | 1 |
ശമ്പളം
ജോലി ലഭിച്ചാല്‍ ‘20,000’ രൂപ ശമ്പളത്തില്‍ നിയമനം നടക്കും.
കരാര്‍ കാലാവധി
ജോലി ലഭിച്ചത് മുതല്‍ 31.03.2026 വരെയാണ് ജോലിയുടെ കാലാവധി. പ്രവര്‍ത്തന മികവിനനുസരിച്ച് കാലാവധി നീട്ടാന്‍ സാധ്യതയുണ്ട്.
എന്താണ് ജോലി?
കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കുകളില്‍ എത്തുന്നവര്‍ക്കും, അന്തേവാസികള്‍ക്കും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതിനാണ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ (സേവനദാതാവിനെ) നിയമിക്കുന്നത്. ഇതുകൂടാതെ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തിലും സേവനങ്ങള്‍ ലഭ്യമാക്കണം. സ്ത്രീപദവി സ്വയംപഠന പ്രക്രിയയുടെ ഭാഗമായി കണ്ടെത്തുന്ന നിരാലംബരായ വനിതകള്‍ക്കും, കുട്ടികള്‍ക്കും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലുള്ള ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളില്‍ വിവിധ ആവശ്യങ്ങളുമായി എത്തുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ ജോലി.
അപേക്ഷിക്കേണ്ട വിധം?
കുടുംബശ്രീക്ക് വേണ്ടി കേരള സര്‍ക്കാരിന്റെ സിഎംഡി വകുപ്പാണ് റിക്രൂട്ട്‌മെന്റ് നടത്തുക. അതുകൊണ്ട് സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 500 രൂപയാണ് അപേക്ഷ ഫീസ്. ഇതും ഓണ്‍ലൈനായി അടയ്ക്കണം. സമര്‍പ്പിക്കപ്പെട്ട ബയോഡാറ്റകള്‍ പരിശോധിച്ച് സ്‌ക്രീനിങ് നടത്തിയാണ് ഫൈനല്‍ ലിസ്റ്റ് തയ്യാറാക്കുക. ശേഷം ഓരോ ജില്ലകളിലേക്കും ജോലിക്കാരെ നിയമിക്കും.
താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 4ന് മുന്‍പായി ചുവടെ നല്‍കിയിരിക്കുന്ന ലിങ്ക് സന്ദര്‍ശിച്ച് അപേക്ഷ നല്‍കുക. വിശദമായ വിവരങ്ങള്‍ ചുവടെ നോട്ടിഫിക്കേഷന്‍ ലിങ്കില്‍ നല്‍കിയിട്ടുണ്ട്. ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ വിവരം എത്തിക്കൂ.
ApplY | Click |
Notification | Click |
Last Date | March 04 2025- 5.00pm |
Website | http://kudumbashree.org/ |
Read Also: കുടുംബശ്രീയില്‍ വീണ്ടും അവസരം; 25,000 തുടക്ക ശമ്പളം; പുറമെ അലവന്‍സുകളും