Job Kerala Latest

പിഎസ്‌സി എഴുതാതെ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; ജില്ലകളിലെ ഒഴിവുകള്‍

  • February 22, 2025
  • 1 min read
പിഎസ്‌സി എഴുതാതെ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; ജില്ലകളിലെ ഒഴിവുകള്‍

പിഎസ്‌സി എഴുതാതെ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; ജില്ലകളിലെ ഒഴിവുകള്‍-latest kerala job vacancies


1. നാഷണല്‍ ആയുഷ് മിഷന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ജോലിയവസരം. മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ പോസ്റ്റിലേക്ക് പരീക്ഷയില്ലാതെ അപേക്ഷിക്കാം. ഇന്റര്‍വ്യൂ മാര്‍ച്ച് 11ന് നടക്കും. latest kerala job vacancies this week without psc exam

ഇന്റര്‍വ്യൂ

താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 11ന് രാവിലെ 10 മണിക്ക് ഡി.പി.എം.എസ്.യു നാഷണല്‍ ആയുഷ് മിഷന്‍, 5 -ാം നില, ആരോഗ്യഭവന്‍ ബില്‍ഡിങ്, തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക.

അതിന് മുന്‍പ് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിങ്ങില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ (നാഷണല്‍ ആയുഷ് മിഷന്‍) നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം.
വിശദവിവരങ്ങള്‍ക്ക്: www.nam.kerala.gov.in.

2. പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ കാള്‍ സെന്റര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ അവസരം. ആകെ ഒരു ഒഴിവാണുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത: ബിരുദവും, ടെലഫോണ്‍ ഓപ്പറേറ്റര്‍/ കാള്‍ സെന്റര്‍ ഓപ്പറേറ്റര്‍ ആയി 6 മാസത്തെ പ്രവൃചത്തി പരിചയവും.

പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ ഓണ്‍ലൈന്‍ അപേക്ഷകളുടെ സുക്ഷ്മ പരിശോധനാ ജോലികളില്‍ 5 വര്‍ഷത്തെ പരിചയം.

താല്‍പര്യമുള്ളവര്‍ www.cee.kerala.org വെബ് സൈറ്റ് സന്ദര്‍ശിച്ച് വിശദവിവരങ്ങളറിയുക.

അപേക്ഷകള്‍ ഫെബ്രുവരി 25 ന് മുന്‍പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് (ഏഴാം നില), തമ്പാനൂര്‍ തിരുവനന്തപുരം- 1 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

3. കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വര്‍ഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്കുവേണ്ടി ഫ്രീ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25നാണ് തൊഴില്‍മേള നടക്കുക.

താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 24ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി https://forms.gle/HAJ5LBu3r6q2XJVq6 എന്ന ഗൂഗിള്‍ ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ഇന്റര്‍വ്യൂ

ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് ചുവടെ നൽകിയിരിക്കുന്ന വിലാസത്തിൽ എത്തണം.

വിലാസം: തിരുവനന്തപുരം തൈക്കാട് ഗവ. സംഗീത കോളേജിന് സമീപമുള്ള നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി/ എസ്.ടി സില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

ഒഴിവ് സംബന്ധമായി സംശയങ്ങൾക്ക് ‘NATIONAL CAREER SERVICE CENTRE FOR SC/STs, TRIVANDRUM’ എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുകയോ 0471 2332113 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

Content highlight: latest kerala job vacancies this week without psc exam

Read more: കേരളത്തിലെ ഏറ്റവും പുതിയ തൊഴലവസരങ്ങള്‍ക്ക്: click

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *