
ബാങ്ക് ഓഫ് ബറോഡയില്‍ കേരളത്തില്‍ ജോലി; 9 ജില്ലകളില്‍ ഒഴിവുകള്‍; എക്സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്ക് അവസരം- bank of baroda trainee jobs in kerala
ബാങ്ക് ഓഫ് ബറോഡ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നു. ഒരു വര്‍ഷ കാലയളവിലേക്ക് അപ്രന്റീസ് ട്രെയിനി പോസ്റ്റിലേക്കാണ് നിയമനം. കേരളത്തില്‍ 9 ജില്ലകളിലെ ബറോഡ ബാങ്കുകളില്‍ നിയമനം നടക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് 11. താല്പര്യമുള്ളവര് ചുവടെ നല്‍കിയിരിക്കുന്ന വിശദവിവരങ്ങള്‍ കാണുക. (bank of baroda trainee jobs in kerala)
സ്ഥാപനം | ബാങ്ക് ഓഫ് ബറോഡ |
പോസ്റ്റ് | അപ്രന്റീസ് ട്രെയിനി |
ഒഴിവുകള്‍ | 4000 |
ലാസ്റ്റ് ഡേറ്റ് | മാര്‍ച്ച് 11 |
വെബ്സൈറ്റ് | https://www.bankofbaroda.in/ |
‘കാലാവധി: 12 മാസത്തേക്കാണ് കരാര്‍ പോസ്റ്റിങ് നടക്കുക’
കേരളത്തിലെ ഒഴിവുകള്‍
District | vacancy |
ആലപ്പുഴ | 5 |
എറണാകുളം | 30 |
കണ്ണൂര്‍ | 5 |
കാസര്‍ഗോഡ് | 7 |
കോഴിക്കോട് | 10 |
മലപ്പുറം | 5 |
പാലക്കാട് | 7 |
തിരുവനന്തപുരം | 10 |
തൃശൂര്‍ | 10 |
ശമ്പളം
ജോലി ലഭിച്ചാല്‍ 12,000നും 15,000നും രൂപ നിരക്കില്‍ നിങ്ങള്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. ബാങ്കിന്റെ ബ്രാഞ്ചിന് അനുസരിച്ച് തുക വ്യത്യാസപ്പെടാം.
പ്രായപരിധി
20 വയസ് പൂര്‍ത്തിയായവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. 28 വയസ് വരെയാണ് ജനറല്‍ കാറ്റഗറിയില്‍ പ്രായപരിധി. *ഒബിസിക്കാര്‍ക്ക് 31 വരെയും, എസ്.സി, എസ്.ടിക്കാര്‍ക്ക് 33 വയസ് വരെയും അപേക്ഷിക്കാനാവും.
Post | Age |
അപ്രന്റീസ് ട്രെയിനി | 20-28* |
യോഗ്യത
- ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രിയുള്ളവരായിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
തെരഞ്ഞെടുപ്പ്
- ഓണ്‍ലൈന്‍ പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷന്, പ്രാദേശിക ഭാഷ പരീക്ഷ എന്നിവ ഉണ്ടാവും.
- ഓണ്‍ലൈന്‍ പരീക്ഷയില്‍ 100 മാര്‍ക്കിന്റെ 100 ചോദ്യങ്ങളാണുണ്ടാവുക. 60 മിനുട്ടാണ് പരീക്ഷയുടെ ദൈര്‍ഘ്യം. തെറ്റുത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കില്ല.
- ഓണ്‍ലൈന്‍ പരീക്ഷ വിജയിച്ചവര്‍ ഡോക്യുമെന്റ് വെരിഫിക്കേഷന് വിളിപ്പിക്കും. തുടര്‍ന്ന് കേരളക്കാര്‍ക്ക് മലയാളം പരിജ്ഞാനം (എഴുത്ത്, വായന, സംസാരം, മനസിലാക്കല്‍) പരീക്ഷ നടത്തും.
Category | Fees |
ജനറല്‍, EWS, ഒബിസി | 800 |
എസ്.സി, എസ്.ടി, വനിതകള്‍ | 600 |
ഭിന്നശേഷി വിഭാഗം | 400 |
അപേക്ഷിക്കേണ്ട വിധം?
- താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നാഷണല്‍ അപ്രന്റീസ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സ്റ്റുഡന്റ് ലോഗിന്‍ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക.
- ഒരാള്‍ക്ക് ഒരു സംസ്ഥാനം മാത്രമേ തെരഞ്ഞെടുക്കാന്‍ സാധിക്കൂ.
- ശേഷം നല്‍കിയിരിക്കുന്ന ബാങ്ക് ഓഫ് ബറോഡ അപ്രന്റീസ് ലിങ്ക് സെലക്ട് ചെയ്ത് അപേക്ഷ നല്‍കുക.
- ആവശ്യമായ ഡോക്യുമെന്റുകള്‍ സ്കാന്‍ ചെയ്ത് നല്‍കണം.
- അക്ഷരത്തെറ്റുകള്‍ ഉണ്ടായിരിക്കാന്‍ പാടില്ല.
- അപേക്ഷ ലിങ്ക്, വിശദമായ വിജ്ഞാപനം, അപേക്ഷിക്കേണ്ട രീതി എന്നിവ ചുവടെ നല്കുന്നു.
ApplY | Click |
Notification | click |
Last Date | March 11 |
Website | https://www.bankofbaroda.in/ |