Job Kerala Latest

കുടുംബശ്രീയില്‍ വീണ്ടും അവസരം; 25,000 തുടക്ക ശമ്പളം; പുറമെ അലവന്‍സുകളും

  • February 20, 2025
  • 1 min read
കുടുംബശ്രീയില്‍ വീണ്ടും അവസരം; 25,000 തുടക്ക ശമ്പളം; പുറമെ അലവന്‍സുകളും

കുടുംബശ്രീയില്‍ വീണ്ടും അവസരം; 25,000 തുടക്ക ശമ്പളം; പുറമെ അലവന്‍സുകളും- kudumbashree accountant job kerala

കുടുംബശ്രീക്ക് കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ വീണ്ടും അവസരം. ഇന്ത്യ ഗവണ്‍മെന്റിന്റെ ഗ്രാമവികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷനിലേക്ക് അക്കൗണ്ടന്റിനെയാണ് ആവശ്യമുള്ളത്. കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) വെബ്‌സൈറ്റിലൂടെ നിങ്ങള്‍ക്ക് അപേക്ഷിക്കാനാവും. താല്‍ക്കാലിക കരാര്‍ അക്കൗണ്ടന്റിനെയാണ് നിയമിക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 27. (kudumbashree latest accountant job vacancy in kerala)

സ്ഥാപനംകുടുംബശ്രീ NRO
നോട്ടീസ് നമ്പര്‍
പോസ്റ്റ്അക്കൗണ്ടന്റ്
ആകെ ഒഴിവുകള്‍01
അപേക്ഷിക്കേണ്ട അവസാന തീയതിഫെബ്രുവരി 27
വെബ്‌സൈറ്റ്https://www.kudumbashree.org/

ശമ്പളം എത്ര?

25,000 രൂപ തുടക്ക ശമ്പളമായി ലഭിക്കും. ഇതിന് പുറമെ 10,000 രൂപ കമ്മ്യൂണിക്കേഷന്‍ അലവന്‍സായി അനുവദിക്കും.

പ്രായപരിധി

2025 ജൂലൈ 1ന് 30 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

  • ബികോം ബിരുദമാണ് അടിസ്ഥാന യോഗ്യത (60 ശതമാനം മാര്‍ക്കോടെ)
  • ഇതിന് പുറമെ ടാലി സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പരിചയവും വേണം.
  • 3 വര്‍ഷത്ത അക്കൗണ്ടിങ് എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം. ഹിന്ദി കൂടി അറിയുന്നവര്‍ക്ക് മുന്‍ഗണനയുണ്ടാവും.
  • ഗവണ്‍മെന്റ് പ്രോജക്ടുകളില്‍ നേരത്തെ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

അപേക്ഷിക്കേണ്ട വിധം?

  • യോഗ്യരായവര്‍ ചുവടെ നല്‍കിയിരിക്കുന്ന സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
  • നേരിട്ട് അപ്ലൈ ലിങ്കിലേക്ക് കയറാം.
  • ഉദ്യോഗാര്‍ഥികള്‍ ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി ആവശ്യമായ രേഖകളും സമര്‍പ്പിച്ചതിന് ശേഷം അപേക്ഷ പൂര്‍ത്തിയാക്കുക.
  • മറ്റു വിവരങ്ങള്‍ നേരിട്ട് നിങ്ങളെ ഇമെയില്‍ മുഖേനയോ, ഫോണ്‍ വിളിച്ചോ അറിയിക്കും.

അപേക്ഷ നല്‍കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിടുന്നവരാണ് നിങ്ങളെങ്കില്‍ 0471 2320101, 237 250 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ApplYClick
NotificationClick
Last Dateമാർച്ച് 1
Websitehttps://www.kudumbashree.org/

Read More: Railway group D Recruitment extended dates

About Author

Ashraf

1 Comment

Leave a Reply

Your email address will not be published. Required fields are marked *