റെയില്‍വേയിൽ ഗ്രൂപ്പ് ഡി റിക്രൂട്ട്‌മെന്റ്; 32,438 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

റെയില്‍വേയിൽ ഗ്രൂപ്പ് ഡി റിക്രൂട്ട്‌മെന്റ്; 32,438 ഒഴിവുകളിലേക്ക് അപേക്ഷിക്കാം; ഈ യോഗ്യതയുണ്ടോ?
ഇന്ത്യന്‍ റെയില്‍വേയില്‍ ഗ്രൂപ്പ് ഡി പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 1 വരെ നീട്ടി. 32,438 ഒഴിവുകളിലേക്കായി മെഗാ റിക്രൂട്ട്‌മെന്റാണ് ആര്‍ആര്‍ബി നടത്തുന്നത്. അസിസ്റ്റന്റ്, ട്രാക് മെയിന്റനന്‍സ്, പോയിന്റ്‌സ്മാന്‍ തുടങ്ങി വിവിധ പോസ്റ്റുകളിലേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ കാണുക. (indian railway group d 32438 vacancies recruitment date extended notification apply link)
സ്ഥാപനം | ഇന്ത്യന്‍ റെയില്‍വേ (RRB) |
നോട്ടീസ് നമ്പര്‍ | 02/2025 |
പോസ്റ്റ് | ഗ്രൂപ്പ് ഡി (അസിസ്റ്റന്റ്, ട്രാക് മെയിന്റനന്‍സ്, പോയിന്റ്‌സ്മാന്‍) |
ആകെ ഒഴിവുകള്‍ | 32,438 |
അപേക്ഷിക്കേണ്ട അവസാന തീയതി | മാർച്ച് 1 |
വെബ്‌സൈറ്റ് | https://indianrailways.gov.in/ |
Post |
Group D- അസിസ്റ്റന്റ്, അസിസ്റ്റന്റ് ലോക്കോ ഷെഡ്, അസിസ്റ്റന്റ് ബ്രിഡ്ജ്, അസിസ്റ്റന്റ് കാരീജ് ആന്റ് വാഗന്‍, അസിസ്റ്റന്റ് പി വേ, അസിസ്റ്റന്റ് TL&AC, അസിസ്റ്റന്റ് ട്രാക്ക് മെഷീന്‍, അസിസ്റ്റന്റ് TRD, അസിസ്റ്റന്റ് ഓപ്പറേഷന്‍സ്, പോയിന്റ്‌സ് മാന്‍ ബി, ട്രാക്ക് മെയിന്റെയിനര്‍ IV |
ഓരോ റെയില്‍വേ ഡിവിഷന് കീഴിലും വരുന്ന ഒഴിവുകള്‍ ചുവടെ,
Division | Vacancy |
ഈസ്റ്റ് കോസ്റ്റ് റെയില്‍വേ (ഭുവനേശ്വര്‍) | 964 |
സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ (ബിലാസ്പൂര്‍) | 1337 |
നോര്‍ത്തേണ്‍ റെയില്‍വേ (ന്യൂഡല്‍ഹി) | 4785 |
സൗത്തേണ്‍ റെയില്‍വേ (ചെന്നൈ) | 2694 |
നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ (ഗുവാഹത്തി) | 2048 |
ഈസ്‌റ്റേണ്‍ റെയില്‍വേ (കൊല്‍ക്കത്ത) = | 1817 |
സെന്‍ട്രല്‍ റെയില്‍വ (മുംബൈ) | 3244 |
ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ (ഹാജിപൂര്‍) | 1251 |
നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ (പ്രായാഗ്രാജ്) | 2020 |
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ (കൊല്‍ക്കത്ത) | 1044 |
സൗത്ത് സെന്‍ട്രല്‍ റെയില്‍വേ (സെക്കന്ദരാബാദ്) | 1642 |
പ്രായപരിധി- railway group d 32438 vacancies age limit
18 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ജൂലൈ 2025ന് 36 വയസ് കഴിയാന്‍ പാടില്ല. എസ്.സി, എസ്.ടി 05, ഒബിസി 3, ഭിന്നശേഷിക്കാര്‍ 10 എന്നിങ്ങനെ വയസിളവ് ലഭിക്കും.
യോഗ്യത
- പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഐടി ഐ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. അല്ലെങ്കില്‍ നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് NAC ഉള്ളവര്‍ക്കും അപേക്ഷിക്കാനാവും.
- ഫൈനല്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. ഇതിന് പുറമെ ചില പോസ്റ്റുകളില്‍ ഫിസിക്കല്‍ ഫിറ്റും പരിഗണിക്കുന്നതാണ്.
ശമ്പളം എത്ര?
ജോലി ലഭിക്കുന്നവര്‍ക്ക് 18,000 രൂപയാണ് തുടക്ക ശമ്പളമായി ലഭിക്കുക. പിന്നീട് 7ാം ശമ്പള കമ്മീഷന്‍ പ്രകാരമുള്ള ശമ്പള വര്‍ധനവ് ലഭിക്കും.
സെലക്ഷന്‍
നാല് ഘട്ടങ്ങളിലായാണ് റിക്രൂട്ട്‌മെന്റ് നടക്കുക.
- കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (CBT)
- ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്
- ഡോക്യുമെന്റ് വെരിഫിക്കേഷന്‍
- മെഡിക്കല്‍ ടെസ്റ്റ്
കമ്പ്യൂട്ടര്‍ ടെസ്റ്റില്‍ 90 മിനുട്ടാണ് സമയം അനുവദിക്കുക. ആകെ 100 ചോദ്യങ്ങളുണ്ടാവും. ജനറല്‍ സയന്‍സ് 25, മാത്തമാറ്റിക്‌സ് 25, ജനറല്‍ ഇന്റലിജന്‍സ് ആന്റ് റീസണിങ് 30, ജനറല്‍ അവയര്‍നെസ് ആന്റ് കറന്റ് അഫയേഴ്‌സ് 20 എന്നിങ്ങനയാണ് ചോദ്യങ്ങള്‍. തെറ്റുത്തരത്തിന് നെഗറ്റീവ് മാര്‍ക്കുണ്ട്.
ഫിസിക്കല്‍ ടെസ്റ്റ്
പുരുഷന് | സ്ത്രീ |
1000 മീറ്റര്‍ ഓട്ടം (4m15s ) | 1000 മീറ്റര്‍ ഓട്ടം (5m40s) |
35 കിലോ വെയ്റ്റ് തൂക്കി 100 മീറ്റര്‍ നടക്കണം (2 മിനുട്ടിനുള്ളില്‍) | 20 കിലോ വെയ്റ്റ് തൂക്കി 100 മീറ്റര്‍ നടക്കണം (2 മിനുട്ടിനുള്ളില്‍) |
എഴുത്ത് പരീക്ഷയും, ഫിസിക്കല്‍ ടെസ്റ്റും വിജയിക്കുന്നവരെ ഡോക്യുമെന്റ് വെരിഫിക്കേഷനായി വിളിപ്പിക്കും. തുടര്‍ന്ന് മെഡിക്കല്‍ ടെസ്റ്റും നടക്കും.
അപേക്ഷ ഫീസ്
ജനറല്‍/ ഒബിസി | 500 രൂപ |
എസ്.സി, എസ്.ടി, മൈനോരിറ്റി കമ്യൂണിറ്റി, ഭിന്നശേഷിക്കാര്‍, വനിതകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, വിമുക്ത ഭടന്‍മാര്‍ | 250 രൂപ |
അപേക്ഷിക്കേണ്ട വിധം?
- ഉദ്യോഗാര്‍ഥികള്‍ ആര്‍ആര്‍ബി അപ്ലൈ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
- വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക.
- വ്യക്തി വിവരങ്ങളും, ഇമെയില്‍ ഐഡിയും, മൊബൈല്‍ നമ്പറും ചേര്‍ക്കുക. തുടര്‍ന്ന് ഒടിപി നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.
- ശേഷം തുറക്കുന്ന വിന്‍ഡോയില്‍ കാണുന്ന ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കുക.
- ശേഷം ഡയറക്ട് പേയ്‌മെന്റ് സിസ്റ്റം വഴി അപേക്ഷ ഫീസ് അടച്ച് അപേക്ഷ പൂര്‍ത്തിയാക്കുക.
- ഓര്‍ക്കുക, അപേക്ഷയില്‍ കൃത്യമായ വിവരങ്ങള്‍ ചേര്‍ക്കുക. അല്ലാത്ത പക്ഷം നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്.
- സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ കാണുക.
ApplY | Click |
Notification | Click |
Last Date | മാർച്ച് 1 |
Website | https://www.rrbapply.gov.in/#/auth/landing |
Read More:-