
കോളജ് വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്; 40,000 രൂപവരെ ലഭിക്കും- kerala higher education scholarship
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് കീഴില്‍ ഡിഗ്രി/ പിജി വിദ്യാര്‍ഥികള്‍ക്കായി സ്കോളര്‍ഷിപ്പ് നല്കുന്നു. ഏകദേശം 40,000 രൂപയ്ക്ക് മുകളില്‍ ആനുകൂല്യം ലഭിക്കുന്ന പദ്ധതിയാണിത്. ബിരുദ വിദ്യാര്‍ഥികള്‍ ചുവടെ നല്‍കിയിരിക്കുന്ന യോഗ്യത വിവരങ്ങള്‍ വായിച്ച് മനസിലാക്കി അപേക്ഷിക്കാന്‍ ശ്രമിക്കുക. (kerala higher education council scholarship for degree students apply link). മാര്‍ച്ച് 15 നുള്ളില്‍ അപേക്ഷിക്കണം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
- സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍/ എയ്ഡഡ് കോളജുകളില്‍ 2024-25 അധ്യായന വര്‍ഷത്തില്‍ ഒന്നാം വര്‍ഷം ഡിഗ്രിക്ക് ചേര്‍ന്നവര്‍ക്ക് അപേക്ഷിക്കാം.
- ഇവര്‍ക്ക് പുറമെ സമാനമായ കോഴ്സുകളില്‍ ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജുകളില്‍ പഠിക്കുന്നവര്‍ക്കും അവസരമുണ്ട്.
- പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.
- നിശ്ചിത ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസിയിരിക്കണം.
പ്ലസ് ടു മാര്‍ക്ക് യോഗ്യത
കാറ്റഗറി | പ്ലസ് ടു മാർക്ക് |
ST | എല്ലാ വിഷയങ്ങള്‍ക്കും പാസായിരിക്കണം |
SC | * സയന്‍സ്, ഹ്യൂമാനിറ്റീസ്, സോഷ്യല്‍ *സയന്‍സ് : 55 % * ബിസിനസ് സ്റ്റീഡീസ് 60 % |
ഭിന്നശേഷി | എല്ലാ വിഷയങ്ങള്‍ക്കും 45 % |
ബിപിഎല്‍/ ഒബിസി | * സയന്‍സ് 60 % * ഹ്യുമാനിറ്റീസ്/ സോഷ്യല്‍സയന്‍സ് 55 % * ബിസിനസ് സ്റ്റഡീസ് 65 % |
ജനറല്‍ | * സയന്‍സ് ആന്റ് ബിസിനസ് സ്റ്റഡീസ് 75 % * ഹ്യൂമിനിറ്റീസ് & സോഷ്യല്‍ സയന്‍സ് 60% |
സ്കോളര്‍ഷിപ്പ് തുക എത്ര?–
കോഴ്സ് | തുക |
ഡിഗ്രി | * ഒന്നാം വര്‍ഷം 12,000 * രണ്ടാം വര്‍ഷം 18,000 * മൂന്നാം വര്‍ഷം 24,000 * നാലാം വര്‍ഷം 40,000 (FYUGP പ്രകാരം) |
പിജി | * ഒന്നാം വര്‍ഷം 40,000 * രണ്ടാ വര്‍ഷം 60000 (FYUGP പ്രകാരം) |
ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് മെറിറ്റ് ലിസ്റ്റ് പുറത്തിറക്കും. ശേഷം അര്‍ഹരായവര്‍ക്ക് ബാങ്ക് അക്കൗണ്ട് മുഖേന തുക കൈമാറും.
അപേക്ഷിക്കേണ്ട വിധം?
വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.
തന്നിരിക്കുന്ന അപേക്ഷ ഫോമില്‍ ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് അപേക്ഷ സമര്‍പ്പിക്കുക. ശേഷം അപേക്ഷയുടെ പകര്‍പ്പ് പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കുക
ഈ വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ വര്‍ഷങ്ങളിലും സ്കോളര്‍ഷിപ്പ് ലഭിക്കും. ഇതിനായുള്ള മാനദണ്ഡങ്ങള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പുറപ്പെടുവിക്കും.
Email : hecscholarship@gmail/ സംശയങ്ങള്‍ക്ക് 0471 2301297
read also: യുകെയില്‍ പഠിക്കാം, ജോലി ചെയ്യാം; ഇന്ത്യക്കാര്‍ക്ക് മാത്രമായി യങ് പ്രൊഫഷണല്‍ സ്കീം
1 Comment
[…] Read more: Latest scholarship for degree students […]