Job Kerala Latest

എംജി യൂണിവേഴ്‌സിറ്റിയില്‍ ജോലിയൊഴിവ്; 20,000 ശമ്പളം

  • February 18, 2025
  • 1 min read
എംജി യൂണിവേഴ്‌സിറ്റിയില്‍ ജോലിയൊഴിവ്; 20,000 ശമ്പളം

എംജി യൂണിവേഴ്‌സിറ്റിയില്‍ ജോലിയൊഴിവ്; പ്രോജക്ട് ഫെല്ലോ, അനിമല്‍ അറ്റന്‍ഡര്‍; 20,000 ശമ്പളം

മഹാത്മാഗാന്ധി സര്‍വകലാശാല (MG university) ക്ക് കീഴില്‍ സ്‌കൂള്‍ ഓഫ് ബയോ സയന്‍സസ് വകുപ്പിലും, ഡോ. എന്‍ രാധാകൃഷ്ണന്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ ഇന്നൊവേഷനിലും തൊഴിലവസരം. താല്‍ക്കാലിക കരാര്‍ റിക്രൂട്ട്‌മെന്റുകളാണിവ. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. വിശദവിവരങ്ങള്‍ ചുവടെ, (- mg-university-kerala-job-vacancies-animal-attendar-and-project-fellow)

1. സ്‌കൂള്‍ ഓഫ് ബയോസയന്‍സസില്‍ അനിമല്‍ അറ്റന്‍ഡര്‍ (mg university animal attender job)

Postഅനിമല്‍ ഹൗസില്‍ അനിമല്‍ അറ്റന്‍ഡര്‍
Postingതാല്‍ക്കാലികം
Interviewഫെബ്രുവരി 20ന്

ഒഴിവുകള്‍

അനിമല്‍ അറ്റന്‍ഡര്‍ പോസ്റ്റില്‍ 1 ഒഴിവാണുള്ളത്. 179 ദിവസത്തേക്കാണ് കരാര്‍ നിയമനം നടക്കുക.

പ്രായപരിധി

18 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 2025 ജനുവരി 1ന് 56 വയസ് കവിയാന്‍ പാടില്ല.

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം. ലബോറട്ടറി അനിമല്‍ പരിചരണവുമായി ബന്ധപ്പെട്ട് മുന്‍പരിചയമുള്ളവര്‍ക്കാണ് അവസരം. മൃഗ പരിചരണ കോഴ്‌സുകളില്‍ ട്രെയിനിങ് നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ശമ്പളം എത്ര?

ദിവസ വേതനമായി 560 രൂപ ലഭിക്കും.

ഇന്റര്‍വ്യൂ വിവരങ്ങള്‍

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 20ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം. അഭിമുഖ സമയത്ത് ചുവടെ നല്‍കിയിട്ടുള്ള രേഖകള്‍ ഹാജരാക്കണം. സംശയങ്ങള്‍ക്ക്: 0481 2733240

  • പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.
  • തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ്
  • ജാതി സര്‍ട്ടിഫിക്കറ്റ്
  • നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് (പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍)
  • വോട്ടര്‍ ഐഡി / ആധാര്‍ കാര്‍ഡ്

സ്ഥലം: സമയം: ഉച്ചയ്ക്ക് 1.00 മണിക്ക് മുന്‍പായി
അസിസ്റ്റന്റ് രജിസ്ട്രാര്‍ 1 (ഭരണവിഭാഗം) ഓഫീസില്‍ എത്തണം.

2. പ്രോജക്ട് ഫെല്ലോ (mg university project fellow job vacancies)

എംജി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഡോ രാധാകൃഷ്ണന്‍ ഡോ. എന്‍ രാധാകൃഷ്ണന്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ ഇന്നൊവേഷനില്‍ പ്രോജക്ട് ഫെല്ലോ റിക്രൂട്ട്‌മെന്റ്. ‘Genome instability and inflammatory disorders‘ എന്ന പ്രോജക്ടിന് കീഴിലാണ് നിയമനം. ഒരു വര്‍ഷമാണ് കാലാവധി.

പ്രായപരിധി

28 വയസ് വരെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

ബയോടെക്‌നോളജി, ബയോകെമിസ്ട്രി, മോളിക്യൂലാര്‍ ബയോളജി, ബയോമെഡിക്കല്‍ സയന്‍സ് എന്നിവയില്‍ എംഎസ്.സി, ബയോടെക്‌നോളജിയില്‍ എംടെക് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ മേല്‍പറഞ്ഞ ഫീല്‍ഡുകളില്‍ 70 ശതമാനം മാര്‍ക്കോടെ ഡിഗ്രി ഉള്ളവര്‍ക്കും അപേക്ഷിക്കാം.

നെറ്റ്/ ഗേറ്റ് യോഗ്യതയുള്ളവര്‍ക്കും, ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് ഉള്ളവര്‍ക്കും മുന്‍ഗണനയുണ്ടാവും.

ശമ്പളം എത്ര?

പ്രതിമാസം 20,000 രൂപ നിങ്ങള്‍ക്ക് ഫെല്ലോഷിപ്പായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം?

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഏറ്റവും പുതിയ ബയോഡാറ്റ nricmi@mgu.ac.in എന്ന വിലാസത്തിലേക്ക് അയക്കുക. ഫെബ്രുവരി 25 വരെയാണ് അവസരം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഇമെയില്‍ മുഖാന്തിരം പിന്നീട് ബന്ധപ്പെടും.

PostNotification
അനിമല്‍ അറ്റന്‍ഡര്‍click
പ്രോജക്ട് ഫെല്ലോClick

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *