Abroad/Gulf Job Latest

ജർമ്മനിയിലേക്ക് പറക്കാം; കേരള സർക്കാരിന് കീഴിൽ മെ​ഗാ റിക്രൂട്ട്മെന്റ്

  • February 18, 2025
  • 1 min read
ജർമ്മനിയിലേക്ക് പറക്കാം; കേരള സർക്കാരിന് കീഴിൽ മെ​ഗാ റിക്രൂട്ട്മെന്റ്

ജർമ്മനിയിലേക്ക് പറക്കാം; കേരള സർക്കാരിന് കീഴിൽ മെ​ഗാ റിക്രൂട്ട്മെന്റ്; യോ​ഗ്യതയിങ്ങനെ- norka roots job recruitment to germany

വിദേശ ജോലി സ്വാപ്നം കാണുന്നവരാണോ നിങ്ങൾ, എങ്കിൽ നിങ്ങൾക്കായി ഇതാ ഒരു സുവർണ്ണാവസരം. കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പുതിയ റിക്രൂട്ട്മെന്റിലൂടെ നിങ്ങൾക്ക് യൂറോപ്യൻ രാജ്യമായ ജർമ്മനിയിൽ ജോലി നേടാം. ജർമ്മനിയിലെ ഇലക്ട്രീഷ്യൻമാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് അപേക്ഷ വിളിച്ചിട്ടുണ്ട്. ജർമൻ സർക്കാറിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്റ്. (Content Highlight: norka roots invite new job recruitment to germany apply now)

എന്താണ് HiH പ്രോ​ഗ്രാം?

ജർമ്മനിയിലെ ജോബ് മാർക്കറ്റിന് ആവശ്യമായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനുളള സുരക്ഷിതവും ചൂഷണരഹിതവുമായ റിക്രൂട്ട്മെന്റിന് ജർമ്മൻ സർക്കാരിന്റെ പദ്ധതിയാണ് HiH പ്രോ​ഗ്രാം. അല്ലെങ്കിൽ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് പ്രോ​ഗ്രാം. ബി-വൺ വരെയുളള ജർമ്മൻ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങൾ, വിസ പ്രോസസ്സിംഗ്, ജോബ് മാച്ചിങ്ങ്. കൂടാതെ അഭിമുഖങ്ങൾ, ജർമ്മനിയിലേക്കെത്തിയശേഷമുളള ഇന്റഗ്രേഷൻ, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം പദ്ധതിവഴി ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നു. റിക്രൂട്ട്മെന്റിന് ഉദ്യോഗാർത്ഥികൾക്ക് തീർത്തും സൗജന്യമായി പങ്കെടുക്കാം.

യോ​ഗ്യത

ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ അംഗീകൃത ഡിപ്ലോമ/ഐ.ടി.ഐ (ITI)/ബി.ടെക്ക് വിദ്യാഭ്യസയോഗ്യത ഉള്ളവരായിരിക്കണം.

സമാന മേഖലയിൽ രണ്ടു മുതൽ അഞ്ചു വർഷം വരെ ജോലി ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം.

ഇംഗ്ലീഷ് ഭാഷാ കെെകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.

10 വർഷത്തിലധികം പ്രവൃത്തിപരിചയമുളളവർ അപേക്ഷിക്കേണ്ടതില്ല.

ഇലക്ട്രിക്കൽ & കൺട്രോൾ എഞ്ചിനീയറിംഗ്, മെഷിൻ സേഫ്റ്റി മേഖലകളിൽ തൊഴിൽ നൈപുണ്യമുളളവരായിരിക്കണം.

ജർമ്മൻ ഭാഷാ യോഗ്യതയുളളവർക്ക് (A1,A2,B1,B2) മുൻഗണന ലഭിക്കുന്നതാണ്.

അപേക്ഷകർ 12 മാസത്തോളം നീളുന്ന ബി-വൺ (B1) വരെയുളള ജർമ്മൻ ഭാഷാപഠനത്തിനും, കുറഞ്ഞത് അഞ്ച് വർഷത്തേക്കെങ്കിലും ജർമനിയിൽ താമസിക്കാൻ തയ്യാറാകുന്നവരുമാകണം.

എന്തുകൊണ്ട് ജർമ്മനി

യൂറോപ്പിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് ജർമ്മനി. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ മലയാളി കുടിയേറ്റം നടക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലൊന്നും ജർമ്മനിയാണ്. ആരോ​ഗ്യം, വിദ്യാഭ്യാസം, ടെക്, ഫിനാൻസ് മേഖലകളിൽ വമ്പിച്ച തൊഴിൽ സാധ്യതകളാണ് ജർമ്മനി മുന്നോട്ട് വെക്കുന്നത്. പ്രത്യേകിച്ച് മെഡിക്കൽ ഫീൽഡിലേക്ക് ജർമ്മനി തിരഞ്ഞെടുക്കുന്ന മലയാളി വിദ്യാർഥികളുടെ എണ്ണം വളരെ കൂടുതലാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യം, ശമ്പളം, കാലാവസ്ഥ, വിദ്യാഭ്യാസ രം​ഗം, വരുമാനം, തൊഴിൽ സാധ്യതകൾ എന്നിവയാണ് മലയാളികളെ ജർമ്മനിയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. നോർക്ക റൂട്ട്സിന് കീഴിൽ ഇതിനോടകം നിരവധി പേർ ജർമ്മനിയിലേക്ക് ജോലി തേടി വിമാനം കയറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ യൂറോപ്പിലൊരു ജോലി ലക്ഷ്യം വെക്കുന്നവരാണ് നിങ്ങളെങ്കിൽ ഈയവസരം പാഴാക്കരുത്. മേൽപറ‍ഞ്ഞ യോ​ഗ്യതയുള്ളവർക്ക് ചുവടെ കൊടുത്തിരിക്കുന്ന മാതൃകയിൽ അപേക്ഷകൾ കെെമാറാവുന്നതാണ്.

അപേക്ഷിക്കേണ്ട വിധം?

താൽപര്യമുള്ളവർ വിശദമായ CV യും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോർട്ട്, ഭാഷായോഗ്യത പരിക്ഷയുടെ ഫലം (ബാധകമെങ്കിൽ) എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ നൽകണം. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലൂടെ അപേക്ഷിക്കാം. 2025 ഫെബ്രുവരി 24 വരെയാണ് അവസരം.

കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിൽ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) വിളിക്കാം. അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Read more: ​ഗൾഫിൽ ജോലി വേണോ; ലുലുവിൽ നിരവധി ഒഴിവുകൾ

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *