
ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അവസരം-ksheera jalakam promoter job in Kerala
എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര കര്‍ഷക ക്ഷേമനിധി ഓഫീസില്‍ ജോലി. ക്ഷീര ജാലകം പ്രൊമോട്ടറെയാണ് നിയമിക്കുക. എറണാകുളം ജില്ല നോഡല്‍ ഓഫീസിലേക്കാണ് താല്‍ക്കാലിക കരാര്‍ ഓഫീസറെ നിയമിക്കുന്നത്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 28ന് മുന്‍പായി അപേക്ഷിക്കണം. (ksheera jalakam promoter job in Kerala)
സ്ഥാപനം | ക്ഷീര കര്‍ഷക ക്ഷേമനിധി ഓഫീസ് |
പോസ്റ്റ് | ക്ഷീര ജാലകം പ്രൊമോട്ടർ |
ആകെ ഒഴിവുകള്‍ | 01 |
അപേക്ഷിക്കേണ്ട അവസാന തീയതി | ഫെബ്രുവരി 28 |
പ്രായപരിധി
18 വയസ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. 40 വയസ് വരെയാണ് പ്രായപരിധി.
യോഗ്യത
- എറണാകുളം ജില്ലക്കാരായിരിക്കണം
- പ്ലസ്ടു/ ഡിപ്ലോമ കഴിഞ്ഞവരായിരിക്കണം
- കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്
- സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
അപേക്ഷിക്കേണ്ട വിധം?
മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ വിശദമായ ബയോഡാറ്റ ഉള്‍പ്പെടെ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ, തപാല്‍ മുഖേനയോ ജില്ല നോഡല്‍ ഓഫീസില്‍ എത്തിക്കണം.
അവസാന തീയതി : ഫെബ്രുവരി 28, വൈകീട്ട് 5ന്
വിലാസം:
‘ജില്ല നോഡല്‍ ഓഫീസര്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്, ക്ഷീരവികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍ (അഞ്ചാം നില), കാക്കനാട്, എറണാകുളം- 682030’
സംശയങ്ങള്‍ക്ക് 0484 2425603 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Read more: ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ കേരളത്തില്‍ ജോലി; പരീക്ഷയില്ല