
ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ കേരളത്തില്‍ ജോലി; ഇന്റര്‍വ്യൂ നടക്കുന്നു- Oil Palm India Trainee Job
കേന്ദ്ര സര്‍ക്കാരിന്റെയും, കേരള സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിലേക്ക് ട്രെയിനി റിക്രൂട്ട്മെന്റ്. ഐടി ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഓയില്‍ പാം ഓഫീസുകളിലായി താല്‍ക്കാലിക നിയമനം. ചുവടെ നല്‍കിയിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 19 മുതല്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. (Oil Palm India Trainee Job Posting in Kerala Without Exam)
സ്ഥാപനം | ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് |
നോട്ടീസ് നമ്പര്‍ | OP/PD/2025/02 15-02-2025 |
പോസ്റ്റ് | ട്രെയിനി- (ട്രെയിനിങ് ആന്റ് ഡെവലപ്പിങ് സ്കീം) |
ഇന്റര്‍വ്യൂ തീയതി | ഫെബ്രുവരി19-20 |
വെബ്സൈറ്റ് | https://oilpalmindia.com/ |
Post & Posting
Post | Place of posting |
മാര്‍ക്കറ്റിങ് | കോട്ടയം, പത്തനംതിട്ട |
ഹ്യൂമന്‍ റിസോഴ്സ് | കോട്ടയം |
കൊമേഴ്സ് | കോട്ടയം |
മെക്കാനിക്കല്‍ എഞ്ചിനീയറിങ് | കോട്ടയം |
ഫിറ്റര്‍ | യേലൂർ, കൊല്ലം |
മെക്കാനിക്കല്‍ എഞ്ചിനീയറിങ് | കോട്ടയം |
കൊമേഴ്സ്യല്‍ പ്രാക്ടീസ് | കോട്ടയം |
പ്രായപരിധി
ചുവടെ നല്‍കിയിരിക്കുന്ന പ്രായപരിധി ജനറല്‍ കാറ്റഗറിക്കാര്‍ക്കാണ്. ഒബിസി, എസ്.സി, എസ്.ടി, പിഡബ്ല്യൂഡി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. (SC/ST 30, OBC 28)
Post | Age |
മാര്‍ക്കറ്റിങ് | 25 വയസില്‍ താഴെ |
ഹ്യൂമന്‍ റിസോഴ്സ് | 27 വയസില്‍ താഴെ |
കൊമേഴ്സ് | 25 വയസില്‍ താഴെ |
മെക്കാനിക്കല്‍ എഞ്ചിനീയറിങ് | 25 വയസില്‍ താഴെ |
ഫിറ്റര്‍ | 25 വയസില്‍ താഴെ |
മെക്കാനിക്കല്‍ എഞ്ചിനീയറിങ് | 25 വയസില്‍ താഴെ |
കൊമേഴ്സ്യല്‍ പ്രാക്ടീസ് | 25 വയസില്‍ താഴെ |
യോഗ്യത
- മാര്‍ക്കറ്റിങ്
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി (60 ശതമാനം മാര്‍ക്കോടെ)
- ഹ്യൂമന്‍ റിസോഴ്സ്
എംബിഎ (HR) 60 ശതമാനം മാര്‍ക്കോടെ
- കൊമേഴ്സ്
ബികോം ബിരുദം. (60 ശതമാനം മാര്‍ക്കോടെ)
- മെക്കാനിക്കല്‍ എഞ്ചിനീയറിങ്
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക് യോഗ്യത വേണം. (60 ശതമാനം മാര്‍ക്കോടെ)
- ഫിറ്റര്‍
ഫിറ്റര്‍ ട്രേഡില്‍ ഐടി ഐ സര്‍ട്ടിഫിക്കറ്റ് / തത്തുല്യ വിഎച്ച്എസ്ഇ സര്‍ട്ടിഫിക്കറ്റ്.
- മെക്കാനിക്കല്‍ എഞ്ചിനീയറിങ്
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലമ. (60 ശതമാനം മാര്‍ക്കോടെ)
- കൊമേഴ്സ്യല്‍ പ്രാക്ടീസ്
കൊമേഴ്സ്യല്‍ പ്രാക്ടീസില്‍ ഡിപ്ലോമ. (60 ശതമാനം മാര്‍ക്കോടെ)
ജോലിയുടെ കാലാവധി
ആകെ 3 വര്‍ഷത്തേക്കാണ് ജോലിക്കാരെ നിയമിക്കുക. പരിശീലന കാലാവധി വെട്ടിക്കുറയ്ക്കാനോ നീട്ടി നല്‍കാനോ കമ്പനിക്ക് പൂര്‍ണ്ണ അധികാരമുണ്ടായിരിക്കും.
ശമ്പളം
Post | Salary |
മാര്‍ക്കറ്റിങ്/ കൊമേഴ്സ്/ മെക്കാനിക്കല്‍ എഞ്ചിനീയറിങ് (BTECH) | 11,500 to 12,500 |
ഹ്യൂമന്‍ റിസോഴ്സ് | 13,500 to 14,500 |
മെക്കാനിക്കല്‍ എഞ്ചിനീയറിങ് (ഡിപ്ലോമ)/ കൊമേഴ്സ്യല്‍ പ്രാക്ടീസ് | 10,000 to 11,000 |
ഫിറ്റര്‍ | 9000 to 10,000 |
മാര്‍ക്കറ്റിങ്/ കൊമേഴ്സ്/ മെക്കാനിക്കല്‍ എഞ്ചിനീയറിങ് (BTECH) പോസ്റ്റുകളില്‍ ആദ്യ വര്‍ഷം 11,500 രൂപയും, രണ്ടാം വര്‍ഷം 12,000 രൂപയും, മൂന്നാം വര്‍ഷം 12500 രൂപയും സ്റ്റൈപ്പന്റായി ലഭിക്കും.
ഹ്യൂമന്‍ റിസോഴ്സ് പോസ്റ്റില്‍ ആദ്യ വര്‍ഷം 13500 രൂപയും, രണ്ടാം വര്‍ഷം 14000 രൂപയും, മൂന്നാം വര്‍ഷം 14500 രൂപ.
മെക്കാനിക്കല്‍ എഞ്ചിനീയറിങ് (ഡിപ്ലോമ)/ കൊമേഴ്സ്യല്‍ പ്രാക്ടീസ് = ആദ്യ വര്‍ഷം 10000 രൂപയും, രണ്ടാം വര്‍ഷം 10,500 രൂപയും, മൂന്നാം വര്‍ഷം 11000 രൂപ
ഫിറ്റര്‍ പോസ്റ്റില്‍ ആദ്യ വര്‍ഷം 9000 രൂപയും, രണ്ടാം വര്‍ഷം 9500 രൂപയും, മൂന്നാം വര്‍ഷം 10000 രൂപ.
ഇന്റര്‍വ്യൂ
മേല്പറഞ്ഞ യോഗ്യതയുള്ളവര്‍ ഓയില്‍ പാം ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക. ശേഷം പ്രായം, യോഗ്യത, മറ്റ് വിവരങ്ങള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാവുക. വിശദമായ വിജ്ഞാപനവും, അപേക്ഷ ഫോമും ചുവടെ പട്ടികയില്‍.
”വിലാസം: ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ്, ഹെഡ് ഓഫീസ്, കോടിമത, കോട്ടയം സൗത്ത് PO കോട്ടയം- 686013.”
”തീയതി: 19-20 ഫെബ്രുവരി രാവിലെ ’10നും 2’നും ഇടയില്‍.”
ApplY | click |
Notification | click |
Date | 19 to 20 th february |
Website | https://oilpalmindia.com/ |