Job Kerala Latest

പിആര്‍ഡിയില്‍ വീഡിയോ എഡിറ്റര്‍

  • February 16, 2025
  • 1 min read
പിആര്‍ഡിയില്‍ വീഡിയോ എഡിറ്റര്‍

പിആര്‍ഡിയില്‍ വീഡിയോ എഡിറ്റര്‍; അപേക്ഷ 22 വരെ- prd video editor recruitment

പിആര്‍ഡി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് കണ്ടന്റ് എഡിറ്റര്‍മാരെ ആവശ്യമുണ്ട്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയിലേക്കാണ് കണ്ടന്റ് എഡിറ്റര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നത്. താല്‍ക്കാലിക കരാര്‍ നിയമനമായിരിക്കും. താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയിരിക്കുന്ന യോഗ്യത വിവരങ്ങള്‍ക്കനുസരിച്ച് അപേക്ഷ നല്‍കുക. അവസാന തീയതി ഫെബ്രുവരി 22. (prd video editor recruitment)

സ്ഥാപനംഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്
പോസ്റ്റ്കണ്ടന്റ് എഡിറ്റര്‍
അപേക്ഷിക്കേണ്ട അവസാന തീയതിഫെബ്രുവരി 22
കാലാവധിപരമാവധി ഒരു വര്‍ഷം

പ്രായപരിധി

35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും.

യോഗ്യത

  • പ്ലസ് ടു വിജയിച്ചിരിക്കണം.
  • വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി/ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പാസായിരിക്കണം.
  • മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും.

സെലക്ഷന്‍

എഴുത്ത് പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക.

ചുമതലകള്‍

  • ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി വീഡിയോകള്‍ എഡിറ്റ് ചെയ്ത് നല്‍കുക.
  • സോഷ്യല്‍ മീഡിയ പ്രചരണത്തിന് ആവശ്യമായ വീഡിയോകളും ഷോര്‍ട്ട്‌സും എഡിറ്റ് ചെയ്യുക.
  • പ്രിസം അംഗങ്ങള്‍ തയ്യാറാക്കുന്ന വികസന വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റു കണ്ടന്റുകള്‍ എന്നിവയുടെ ആര്‍ക്കൈവിങ്.

അപേക്ഷിക്കേണ്ട വിധം?

NOTIFICATION: CLICK

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *