
ഇന്ത്യന്‍ നേവിയില്‍ SSC OFFICER റിക്രൂട്ട്‌മെന്റ്; 270 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം
ഇന്ത്യന്‍ നേവി- എസ്.എസ്.സി ഓഫീസര്‍ (SSC Officer) റിക്രൂട്ട്‌മെന്റിന് അപേക്ഷ വിളിച്ചു. വിവിധ വിഷയങ്ങളിലെ ബിരുദമാണ് യോഗ്യത. എക്‌സിക്യൂട്ടീവ്, എജ്യുക്കേഷന്‍, ടെക്‌നിക്കല്‍ ബ്രാഞ്ചുകളിലായി 270 ഒഴിവുകളാണുള്ളത്. ചുവടെ നല്‍കിയിരിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് ഫെബ്രുവരി 25ന് മുന്‍പായി അപേക്ഷ നല്‍കാം. (content hilight: indian-navy-ssc-officer-job-recruitment-2025)
Department | ഇന്ത്യന്‍ നേവി |
നോട്ടീസ് നമ്പര്‍ | – |
പോസ്റ്റ് | എസ്.എസ്.സി ഓഫീസര്‍ (എക്‌സിക്യൂട്ടീവ്, എജ്യുക്കേഷന്‍, ടെക്‌നിക്കല്‍ ബ്രാഞ്ച്) |
ആകെ ഒഴിവുകള്‍ | 270 |
അപേക്ഷിക്കേണ്ട അവസാന തീയതി | ഫെബ്രുവരി 25 വരെ |
വെബ്‌സൈറ്റ് | https://www.joinindiannavy.gov.in/ |
Post Vacancies
Branch | Post | Vacancy |
എക്‌സിക്യൂട്ടീവ് ബ്രാഞ്ച് | Executive Branch {GS(X)/ Hydro Cadre} | 60 (including 08 Hydro) |
പൈലറ്റ് | 26 | |
നാവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ (Observer) | 22 | |
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (ATC) | 18 | |
ലോജിസ്റ്റിക്‌സ് | 28 | |
എജ്യുക്കേഷന്‍ ബ്രാഞ്ച് | എജ്യുക്കേഷന്‍ | 15 |
ടെക്‌നിക്കല്‍ ബ്രാഞ്ച് | എഞ്ചിനീയറിങ് (ജനറൽ സർവീസ്) | 38 |
ഇലക്ട്രിക്കല്‍ ബ്രാഞ്ച് (ജനറൽ സർവീസ്) | 45 | |
നാവല്‍ കണ്‍സ്ട്രക്ടര്‍ | 18 |
പ്രായപരിധി
18 വയസ് മുതല്‍ 24 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 2001 ജനുവരി 2നും 2006 ജൂലൈ 1നും ഇടയില്‍ ജനിച്ചവരായിരിക്കണം. ചില ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പ്രായപരിധിയില്‍ മാറ്റമുണ്ട്. ചുവടെയുള്ള നോട്ടിഫിക്കേഷനില്‍ വിശദവിവരങ്ങളുണ്ട്.
യോഗ്യത
എക്‌സിക്യൂട്ടീവ് ബ്രാഞ്ച്
- എക്‌സിക്യൂട്ടീവ് ബ്രാഞ്ച് (HYDRO CADRE)
ബിഇ/ ബിടെക് (60 ശതമാനം മാര്‍ക്കോടെ)
- പൈലറ്റ് / നാവല്‍ എയര്‍ ഓപ്പറേഷന്‍സ്/ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍
ബിഇ/ ബിടെക് (60 ശതമാനം മാര്‍ക്കോടെ)- പത്താം ക്ലാസ്, പ്ലസ് ടുവിലും ഇംഗ്ലീഷില്‍ 60 ശതമാനം മാര്‍ക്ക് വേണം.
- ലോജിസ്റ്റ്ക്‌സ്
BE/ B.Tech in any discipline with First Class or (ii) MBA with First Class, or (iii) B.Sc/ B.Com/ B.Sc.(IT) with First class along with PG Diploma in Finance / Logistics / Supply Chain Management / Material Management, or (iv) MCA/ M.Sc (IT) with First Class.
എജ്യുക്കേഷന്‍ ബ്രാഞ്ച്
- 60% marks in M.Sc. (Maths/ Operational Research) with Physics in B.Sc.
- 60% marks in M.Sc. (Physics/ Applied Physics) with Maths in B.Sc.
- 60% marks in M.Sc. Chemistry with Physics in B.Sc.
- BE/ B.Tech with minimum 60% marks in Mechanical Engineering
- BE/ B.Tech with minimum 60% marks (Electrical/ Electronics & Communication Engg)
- 60% marks in M Tech from a recognized University/Institute in any of the following disciplines:- (a) M Tech in Thermal/ Production Engineering/ Machine Design (b) M Tech in Communication System Engg/ Electronics & Communication Engg/ VLSI/ Power System Engg
ടെക്‌നിക്കല്‍ ബ്രാഞ്ച്
- എഞ്ചിനീയറിങ് (ജനറല്‍ സര്‍വീസ്)
മെക്കാനിക്കല്‍/ മെക്കാനിക്കല്‍ വിത്ത് ഓട്ടോമേഷന്‍, മറൈന്‍ എഞ്ചിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്, പ്രൊഡക്ഷന്‍ എഞ്ചിനീയറിങ്, എയറനോട്ടിക്കല്‍ എഞ്ചിനീയറിങ് എന്നിവയിലേതിലെങ്കിലും 60 ശതമാനം മാര്‍ക്കോടെ BE/ Btech.
- ഇലക്ട്രിക്കല്‍ (ജനറല്‍ സര്‍വീസ്)
ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ടെലികമ്മ്യൂണിക്കേഷന്‍, പവര്‍, പവര്‍ ഇലക്ട്രോണിക്‌സ് തുടങ്ങിയ ഏതെങ്കിലും എഞ്ചിനീയറിങ് ശാഖയില്‍ 60 ശതമാനം മാര്‍ക്കോടെ BE/ Btech.
നാവല്‍ കണ്‍സ്ട്രക്ടര്‍
മെക്കാനിക്കല്‍, സിവില്‍, എയറനോട്ടിക്കല്‍, എയറോസ്‌പേസ്, നാവല്‍ ആര്‍കിടെകച്ചര്‍, ഓഷ്യന്‍, മറൈന്‍ തുടങ്ങിയ ഏതെങ്കിലും എഞ്ചിനീയറിങ് ശാഖകളില്‍ 60 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക്.
ശമ്പളം എത്ര?
ജോലി ലഭിക്കുന്നവര്‍ക്ക് സബ് ലെഫ്റ്റനന്റ് പോസ്റ്റില്‍ ശമ്പളമായി 1,10,000 രൂപ പ്രതിമാസം ലഭിക്കും. പിന്നീട് സര്‍വീസിന് അനുസരിച്ച് ശമ്പളത്തില്‍ വര്‍ധനവുണ്ടാവും.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ചുവടെയുള്ള നോട്ടിഫിക്കേഷന്‍ കൃത്യമായി വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ ലിങ്ക് മുഖേന ഫെബ്രുവരി 25ന് മുന്‍പായി അപേക്ഷ നല്‍കണം.
അപേക്ഷ വിന്‍ഡോ മുഖേന വിവരങ്ങള്‍ നിങ്ങളുടെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ തന്നിരിക്കുന്ന മാതൃകയില്‍ രേഖപ്പെടുത്തണം.
അക്ഷര തെറ്റുണ്ടായിരിക്കാന്‍ പാടില്ല.
മാര്‍ക്ക് ഷീറ്റ്, പേഴ്‌സണല്‍ ഡീറ്റെയില്‍സ് എന്നിവ സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യണം.
ApplY | CLICK |
Notification | CLICK |
Last Date | ഫെബ്രുവരി 25 |
Website | https://www.joinindiannavy.gov.in/ |
Read more: ഡിഗ്രിക്കാര്‍ക്ക് സെന്‍ട്രല്‍ ബാങ്കില്‍ ക്രെഡിറ്റ് ഓഫീസര്‍