
സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് 2025 (cisf constable driver recruitment 2025)
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി ഐ എസ് എഫ്) ലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഡ്രൈവര്‍, ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ പോസ്റ്റുകളില്‍ കോണ്‍സ്റ്റബിള്‍ നിയമനമാണ് നടക്കുക. പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 1124 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. (cisf constable driver recruitment 2025) മാര്‍ച്ച് 4 വരെ അപേക്ഷിക്കാം.
സ്ഥാപനം | സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി ഐ എസ് എഫ്) |
വിജ്ഞാപന നമ്പര്‍ | — |
പോസ്റ്റ് | കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ-കം-പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ) |
ആകെ ഒഴിവുകള്‍ | 1124 |
അപേക്ഷ തീയതി | മാര്‍ച്ച് 4 വരെ |
വെബ്‌സൈറ്റ് | https://www.cisf.gov.in/ |
ഓരോ പോസ്റ്റിലേക്കുമുള്ള ഒഴിവുകള്‍
തസ്തിക | ഒഴിവ് |
കോൺസ്റ്റബിൾ/ഡ്രൈവർ | 845 |
കോൺസ്റ്റബിൾ/ഡ്രൈവർ-കം-പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ) | 279 |
പ്രായപരിധി
21 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് സി ഐഎസ്എഫിലേക്കുള്ള കോണ്‍സ്റ്റബിള്‍ പോസ്റ്റില്‍ അപേക്ഷ നല്‍കാം. 27 വയസ് കവിയാനും പാടില്ല. എങ്കിലും സംവരണ വിഭാഗക്കാര്‍ക്ക് യഥാക്രമം (എസ്.സി-എസ്.ടി 5 വര്‍ഷവും, ഒബിസി 3 വര്‍ഷവും ഇളവ് ലഭിക്കും)
Post | Age |
കോൺസ്റ്റബിൾ/ഡ്രൈവർ | 21- 27വയസ് വരെ |
കോൺസ്റ്റബിൾ/ഡ്രൈവർ-കം-പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ) | 21- 27 വയസ് വരെ |
യോഗ്യത
- കോൺസ്റ്റബിൾ/ഡ്രൈവർ
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പത്താം ക്ലാസ് വിജയിച്ചിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ക്ക് ഹെവി മോട്ടോര്‍/ ട്രാന്‍സ്‌പോര്‍ട്ട്, ലൈറ്റ് മോട്ടോര്‍, മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സും ഉണ്ടായരിക്കണം.
- കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍)
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പത്താം ക്ലാസ് വിജയിച്ചിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ക്ക് ഹെവി മോട്ടോര്‍/ ട്രാന്‍സ്‌പോര്‍ട്ട്, ലൈറ്റ് മോട്ടോര്‍, മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സും ഉണ്ടായരിക്കണം.
ശമ്പളം
പോസ്റ്റ് | ശമ്പളം |
കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ-കം-പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ) | 21,700- 69,100 രൂപ വരെ |
ജോലി ലഭിച്ചാല്‍ 21,700 രൂപ ശമ്പള നിരക്കിലാണ് നിങ്ങള്‍ക്ക് ആദ്യ പോസ്റ്റിങ് കിട്ടുക. ശേഷം ഇത് വര്‍ഷാവര്‍ഷങ്ങളില്‍ 69,100 രൂപ വരെ ശമ്പളസ്‌കെയില്‍ ഉയരും. ഇതിന് പുറമെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന പെന്‍ഷന്‍, പിഎഫ്, ഇന്‍ഷുറന്‍സ് തുടങ്ങി മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും.
അപേക്ഷ ഫീസ്
ജനറല്‍, ഇഡബ്ല്യൂഎസ്, ഒബിസി വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടിക്കാര്‍ ഫീസടക്കേണ്ടതില്ല. ഓണ്‍ലൈനായി അപേക്ഷിക്കുക.
അപേക്ഷിക്കേണ്ട വിധം?
മേല്‍പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സി ഐഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മാര്‍ച്ച് 4ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. വിശദമായ നോട്ടിഫിക്കേഷനും, അപേക്ഷ ലിങ്കും താഴെ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ കാണുക.
content highlight: cisf-constable-driver-recruitment-2025