
കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KEPCO) ല്‍ ജോലി
കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KEPCO) യില്‍ രണ്ട് തസ്തികകളിലേക്ക് ട്രെയിനി റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ആകെ 3 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഓണ്‍ലൈനായി ഫെബ്രുവരി 13നകം അപേക്ഷ നല്‍കണം.
സ്ഥാപനം | കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KEPCO) |
വിജ്ഞാപന നമ്പര്‍ | KSPDFC/AAT/CCAT/2/2025 |
പോസ്റ്റ് | അക്കൗണ്ട്‌സ് അസിസ്റ്റന്റ് ട്രെയിനി കാഷ്യര്‍ കം അക്കൗണ്ടന്റ് ട്രെയിനി |
ആകെ ഒഴിവുകള്‍ | 03 |
അപേക്ഷ തീയതി | ഫെബ്രുവരി 13 വരെ |
വെബ്‌സൈറ്റ് | http://kepco.co.in/ |
ഓരോ പോസ്റ്റിലേക്കുമുള്ള ഒഴിവുകള്‍
തസ്തിക | ഒഴിവ് |
അക്കൗണ്ട്‌സ് അസിസ്റ്റന്റ് ട്രെയിനി | 02 |
കാഷ്യര്‍ കം അക്കൗണ്ടന്റ് ട്രെയിനി | 01 |
പ്രായപരിധി
Post | Age |
അക്കൗണ്ട്‌സ് അസിസ്റ്റന്റ് ട്രെയിനി | 35 വയസ് വരെ |
കാഷ്യര്‍ കം അക്കൗണ്ടന്റ് ട്രെയിനി | 30 വയസ് വരെ |
കെപ്‌കോയുടെ നോട്ടിഫിക്കേഷന്‍ പ്രകാരം അക്കൗണ്ട്‌സ് അസിസ്റ്റന്റ് ട്രെയിനി പോസ്റ്റില്‍ 35 വയസ് വരെയും, കാഷ്യര്‍ കം അക്കൗണ്ടന്റ് പോസ്റ്റില്‍ 30 വയസ് വരെയുമാണ് ഉയര്‍ന്ന പ്രായപരിധി.
യോഗ്യത
കാഷ്യര്‍ കം അക്കൗണ്ടന്റ് ട്രെയിനി –
ബികോം, കൂടെ ടാലി അക്കൗണ്ടിങ്ങില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സും വേണം.
അക്കൗണ്ട്‌സ് അസിസ്റ്റന്റ് ട്രെയിനി –
എംകോം, കൂടെ ടാലി (ERP)യും രണ്ട് വര്‍ഷത്തെ ജോലി പരിചയവും വേണം OR സിഎ ഇന്റര്‍ വിജയവും, ആര്‍ട്ടിക്കിള്‍ ഷിപ്പ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റും. ഇവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ശമ്പളം
ജോലി ലഭിച്ചാല്‍ 15,000 രൂപയ്ക്കും 18,000 രൂപയ്ക്കും ഇടയില്‍ നിങ്ങള്‍ക്ക് ശമ്പളം ലഭിക്കും
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ക്ക് കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. വിശദമായ നോട്ടിഫിക്കേഷനും, അപേക്ഷ ലിങ്കും താഴെ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ കാണുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 13 ആണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ഉദ്യോഗാര്‍ഥികള്‍ മുകളില്‍ നല്‍കിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം അപേക്ഷ നല്‍കുക.
- സിഎംഡി വെബ്‌സൈറ്റില്‍ മുകളിലുള്ള രണ്ട് തസ്തികകളിലേക്കുമുള്ള അപേക്ഷ ലിങ്ക് കാണാന്‍ സാധിക്കും.
- ഏത് പോസ്റ്റിലേക്കാണോ അപേക്ഷിക്കേണ്ടത്, അതില്‍ ക്ലിക് ചെയ്തതിന് ശേഷം വരുന്ന വിന്‍ഡോ നിങ്ങളുടെ പേര്, വ്യക്തി വിവരങ്ങള്‍, ഫോട്ടോ, മറ്റ് അനുബന്ധ രേഖകള്‍ നല്‍കി അപേക്ഷ പൂര്‍ത്തിയാക്കുക.
- അപൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കിയാല്‍ അപേക്ഷ സബ്മിറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നത് ശ്രദ്ധിക്കുമല്ലോ?
- നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ വിവരം എത്തിക്കൂ…
content highlight: kepco-kerala-trainee-recruitment-apply before-13