Job Kerala

ലുലു ഗ്രൂപ്പിൽ മെഗാ റിക്രൂട്ട്മെൻറ് ജനുവരി 19ന്

  • January 24, 2025
  • 1 min read
ലുലു ഗ്രൂപ്പിൽ മെഗാ റിക്രൂട്ട്മെൻറ് ജനുവരി 19ന്

ലുലു ഗ്രൂപ്പിന് കീഴിൽ കേരളത്തിലെ വിവിധ മാളുകളിലേക്ക് മെഗാ റിക്രൂട്ട്‌മെന്റ് നടക്കുന്നു. സെക്യൂരിറ്റി മുതൽ സെയിൽസ്മാൻ, വരെ നിരവധി തസ്തികകളിൽ ജോലിക്കാരെ ആവശ്യമുണ്ട്. കണ്ണൂർ ജില്ലയിൽ വെച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുത്ത് നിങ്ങൾക്ക് ജോലി നേടാം. 

ഒഴിവുകൾ

ലുലു മാളുകളിലേക്ക് സൂപ്പർവൈസർ, സെക്യുരിറ്റി സൂപ്പർവൈസർ/ഓഫീസർ/ സി സി ടി വി/ ഓപ്പറേറ്റർ, മെയിന്റയിൻസ് സൂപ്പർവൈസർ/ എച്ച് വി എ സി ടെക്‌നീഷ്യൻ/ മൾട്ടി ടെക്‌നീഷ്യൻ, സോസ് ഷെഫ്, സ്റ്റോർ കീപ്പർ/ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സെയിൽസ് മാൻ / സെയിൽസ് വുമൺ, സീനിയർ സെയിൽമാൻ / സീനിയർ സെയിൽസ് വുമൺ, കാഷ്യർ, റൈഡ് ഓപ്പറേറ്റർ, കോമി/ സി ഡി പി/ ഡി സി ഡി പി, ബുച്ചർ / ഫിഷ് മോങ്കർ, ഹെൽപർ/പാക്കർ, ബയർ തുടങ്ങി ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. കേരളത്തിലുടനീളം ഒഴിവുകളുണ്ട്.

യോഗ്യത

സെക്യുരിറ്റി സൂപ്പർവൈസർ/ഓഫീസർ/ സി സി ടി വി/ ഓപ്പറേറ്റർ 

ബന്ധപ്പെട്ട മേഖലകളിൽ ഒന്നു മുതൽ 7 വർഷം വരെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. 

മെയിന്റയിൻസ് സൂപ്പർവൈസർ/ എച്ച് വി എ സി ടെക്‌നീഷ്യൻ/ മൾട്ടി ടെക്‌നീഷ്യൻ 

ഉദ്യോഗാർഥികൾക്ക് എം ഇ പിയിൽ കൃത്യമായ അറിയും ഇലക്ട്രിക്കൽ ലൈസൻസും ഉണ്ടായിരിക്കണം. ബിടെക് അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറങ്ങിൽ ഡിപ്ലോമ ഉണ്ടായിരിക്കണം. അതോടൊപ്പം തന്നെ അപേക്ഷകർക്ക് നാല് വർഷത്തെ പ്രവർത്തി പരിചയവും വേണം.

സോസ് ഷെഫ് 

ബന്ധപ്പെട്ട മേഖലയിൽ ബി എച്ച് എം അല്ലെങ്കിൽ നാല് മുതൽ എട്ട് വർഷം വരേയുള്ള വ്യക്തമായ പ്രവർത്തി പരിചയമുണ്ടായിരിക്കണം. 

സ്റ്റോർ കീപ്പർ/ഡാറ്റാ എൻട്രി ഓപ്പറേറ്റർ

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. അതോടൊപ്പം തന്നെ സ്റ്റോർ കീപ്പർ/ഡാറ്റാ എൻട്രി ഓപ്പറേറ്റർ വിഭാഗത്തിൽ ഒന്ന് മുതൽ രണ്ട് വർഷം വരെ പ്രവർത്തി പരിചയം വേണം.

മാനേജ്‌മെന്റ് ട്രെയിനി 

എം ബി എ ബിരുദം. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്. 

ഓപ്പറേഷൻ എക്‌സിക്യുട്ടീവ്‌ഷോപ്പിങ് മാൾ 

എം ബി എ ബിരുദത്തോടൊപ്പം രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.

സെയിൽസ് മാൻ / സെയിൽസ് വുമൺ

 എസ് എസ് എൽ സി വിദ്യാഭ്യാസ യോഗ്യത ഉള്ളവരായിരിക്കണം ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. 18 മുതൽ 30 വയസ് വരെയാണ് പ്രായപരിധി. 

സീനിയർ സെയിൽമാൻ / സീനിയർ സെയിൽസ് വുമൺ 

അപേക്ഷിക്കുന്നവർക്ക് ടെക്‌സ്‌റ്റൈൽസ് മേഖലയിൽ ഏറ്റവും കുറഞ്ഞത് 4 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 22 മുതൽ 35 വരെ. 

കാഷ്യർ 

പ്ലസ്ടു വോ അല്ലെങ്കിൽ അതിലേറെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.

 പ്രായപരിധി: 18 മുതൽ 30 വയസ് വരെ.

റൈഡ് ഓപ്പറേറ്റർ 

ഹയർ സെക്കൻഡറി അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതുണ്ടായിരിക്കണം. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. പ്രായപരിധി: 20 മുതൽ 30 വയസ് വരെ

ബുച്ചർ/ഫിഷ് മോങ്കർ 

ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയമുണ്ടാകണം 

ഹെൽപർ/പാക്കർ 

ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ പ്രവർത്തിപരിചയം ആവശ്യമില്ല. പ്രായപരിധി 20 മുതൽ 40 വയസ് വരെ.

ബയർ 

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമായിരിക്കണം. റീടെയിൽ രംഗത്ത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും വേണം.

ഇന്റർവ്യൂ

താൽപര്യമുള്ളവർക്ക് ജനുവരി 19ന് തലശേരിയിലെ ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. രാവിലെ 10 മുതൽ 3 വരെയാണ് അഭിമുഖം നടക്കുക. സംശയങ്ങൾക്ക് careers@luluindia.com ലോ, 977 869 1725 എന്ന നമ്പറിലോ ബന്ധപ്പെടുക. 

About Author

info@jobalertkerala.com

Leave a Reply

Your email address will not be published. Required fields are marked *